എകെസിഎഫ്-എയര്‍ഇന്ത്യാ പുരസ്കാരം എം.ടിക്ക് സമ്മാനിച്ചു
ദുബായ്: ആദ്യത്തെ എകെസിഎഫ് (അഖില കേരള കോളേജ് പൂര്‍വവിദ്യാര്‍ഥി ഫോറം)- എയര്‍ ഇന്ത്യ സാഹിത്യപുരസ്കാരം മേഘാലയ ഗവര്‍ണര്‍ എം.എം.ജേക്കബ് എം.ടി.വാസുദേവന്‍ നായര്‍ക്ക് സമ്മാനിച്ചു.
1,15,000 രൂപയാണ് സമ്മാനത്തുക. യുഎഇ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് എകെസിഎഫ്.
അഭിപ്രായ വോട്ടെടുപ്പിലൂടെയാണ് പുരസ്കാരത്തിന് അര്‍ഹനായ എഴുത്തുകാനെ തിരഞ്ഞെടുത്തത്.
മലയാളഭാഷയെ അവഗണിക്കുന്ന കേരളത്തിന്റെ വിദ്യാഭ്യാസനയം ഭാഷക്ക് അപകടം ചെയ്യുമെന്ന് നേരത്തെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ എം.ടി. പറഞ്ഞു. മലയാളത്തെ അവഗണിക്കുന്നത് തുടരുകയാണെങ്കില്‍ 30 വര്‍ഷത്തിനു ശേഷമുള്ള യുവതലമുറക്ക് മാതൃഭാഷയെ കുറിച്ച് ഒന്നുമറിയാത്ത സ്ഥിതി വരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications