Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ നാട്യഭാഷയുമായി ശങ്കരം ലോകശങ്കരം

കൊച്ചി: ആദിശങ്കരന്റെ ജീവിതവും ദര്‍ശനവും അപൂര്‍വമായ ഒരു ദൃശ്യരൂപത്തിലൂടെ ആവിഷ്കരിക്കാനൊരുങ്ങുകയാണ് കാലടിയിലെ ശ്രീശങ്കര ഡാന്‍സ് സ്കൂള്‍. വിവിധ നൃത്തരൂപങ്ങളുടെ സങ്കലനത്തിലൂടെ ശങ്കരന്റെ ജീവിതം 30 നര്‍ത്തകര്‍ നൃത്തത്തിന്റെ പരീക്ഷണാത്മകമായ ആവിഷ്കാരത്തിന് പ്രമേയമാക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് അത് നവ്യാനുഭവമാകും.

ഏപ്രില്‍ 28 വ്യാഴാഴ്ച പെരിയാറിന്റെ തീരത്തുള്ള എന്‍എസ്എസ് ഓഡിറ്റോറിയത്തിലാണ് ശങ്കരം ലോകശങ്കരം എന്ന് പേരിട്ടിരിക്കുന്ന പരിപാടി അരങ്ങേറുന്നത്.

ശ്രീശങ്കര നാട്യകലാകേന്ദ്രത്തിന്റെ മേല്‍നോട്ടത്തില്‍ നടത്തുന്ന ഈ പരിപാടിയുടെ അഭ്യസനത്തിനും ഏറെ പ്രത്യേകതകളുണ്ട്. സാമ്പ്രദായികമായ ഗുരുകുല സമ്പ്രദായത്തിലൂടെയാണ് നര്‍ത്തകര്‍ ശങ്കരം ലോകശങ്കരം അവതരിപ്പിക്കാനുള്ള പരിശീലനം നേടിയത്. ഡിസംബര്‍ 27 മുതല്‍ 31 വരെയും ഏപ്രില്‍ 11 മുതല്‍ 27 വരെയുമാണ് ഈ അപൂര്‍വകലാരൂപത്തിന്റെ അപൂര്‍വരീതിയിലുള്ള പരിശീലനക്കളരി നടന്നത്.

കഥകളിയും മോഹിനിയാട്ടവും ഭരതനാട്യവും കുച്ചിപ്പുടിയും സങ്കേതങ്ങളുടെ പരിമിതികള്‍ വിട്ട് പരീക്ഷണാത്മകമായി സങ്കലനം ചെയ്യുകയാണ് ശങ്കരം ലോകശങ്കരത്തില്‍. ശ്രീശങ്കരന്റെ ജീവിതവും ദര്‍ശനവും ഈ വിധം ഒരു കലാരൂപത്തിലൂടെ ആവിഷ്കരിക്കപ്പെടുന്നത് ആദ്യമായാണെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്.

പരീക്ഷണത്തിന്റെ വെല്ലുവിളിയോടെ ഒരു കൂട്ടം കലാകാരന്മാര്‍ ഒരുക്കുന്ന ഈ കലാവിഷ്കാരം ശങ്കരന്റെ ജീവിതത്തിലെ അറിയപ്പെടാത്ത വശങ്ങളിലേക്കാണ് വെളിച്ചം വീശുന്നത്. ശങ്കരന്റെ ജീവിതത്തെ കുറിച്ചുള്ള 26 ഉപകഥകളാണ് ശങ്കരം ലോകശങ്കരത്തിനു പ്രമേയമാവുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+