Get Updates
Get notified of breaking news, exclusive insights, and must-see stories!

ചാനലുകളില്‍ തിരഞ്ഞെടുപ്പ് തരംഗം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ മലയാളത്തിലെ ടിവി ചാനലുകളിലെല്ലാം തിരഞ്ഞെടുപ്പ് പരിപാടികളുടെ പ്രളയം.

വോട്ടര്‍മാരുടെ മനസിനെ സ്വാധീനിക്കും വണ്ണമാണ് ചാനലുകളില്‍ തിരഞ്ഞെടുപ്പ് പരിപാടികള്‍ നിറയുന്നത്. 1996ലെ തിരഞ്ഞെടുപ്പില്‍ ദൂരദര്‍ശനും ഏഷ്യാനെറ്റും മാത്രമായിരുന്നെങ്കില്‍ ഇപ്പോള്‍ സൂര്യയും കൈരളിയും കൂടി ചേര്‍ന്നതോടെ തിരഞ്ഞെടുപ്പ് പരിപാടികളുടെ കൊഴുപ്പ് കൂടി.

കൈരളി ചാനല്‍ സിപിഎമ്മിന് തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ കാര്യമായ നേട്ടമുണ്ടാക്കി കൊടുക്കുന്നുണ്ടെന്നാണ് വാര്‍ത്ത. ഒളിഞ്ഞും തെളിഞ്ഞും പ്രചരണം നടത്തുന്നതില്‍ കൈരളി വിദഗ്ധമായി മുന്നേറിക്കഴിഞ്ഞു. കൈരളിയിലെ എട്ടരപ്പൊട്ടന്‍ എന്ന പരിപാടി ഇത്തരത്തിലൊന്നാണ്. ആന്റണിയെയും കരുണാകരനെയും നായനാരെയും ശങ്കരനാരായണനെയും അനുകരിച്ച് രാഷ്ട്രീയ ആക്ഷേപഹാസ്യം തൊടുക്കുന്ന പരിപാടിയാണിത്. സിനിമാതാരങ്ങളുമായി രൂപസാദൃശ്യമുള്ള നടീനടന്മാരും ഇതില്‍ അണിനിരക്കുന്നു.

എന്നാല്‍ രാഷ്ട്രീയ പ്രതിയോഗികള്‍ക്കും അവസരം നല്‍കുന്നതില്‍ കൈരളിക്ക് മടിയില്ല. കെ. മുരളീധരനുമായി എന്‍. പി. ചേക്കുട്ടി നടത്തിയ അഭിമുഖം ഇതിനുദാഹരണമാണ്.

ഏഷ്യാനെറ്റിലെ ജനപ്രിയ പരിപാടിയായ കണ്ണാടിയെയും തിരഞ്ഞെടുപ്പ് ജ്വരം ബാധിച്ചുകഴിഞ്ഞു. കേരളത്തിലെ വിവിധ കക്ഷികളിലെ പ്രമുഖ നേതാക്കളുമായുള്ള പ്രത്യേക അഭിമുഖം കണ്ണാടിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. തിരഞ്ഞെടുപ്പ് ക്വിസും ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+