മുട്ടത്തുവര്‍ക്കി അവാര്‍ഡ് എന്‍.പി.മുഹമ്മദിന്
കോട്ടയം: ഈ വര്‍ഷത്തെ മുട്ടത്തുവര്‍ക്കി അവാര്‍ഡ് എന്‍.പി.മുഹമ്മദിന്റെ ദൈവത്തിന്റെ കണ്ണ് എന്ന നോവലിന്.
33,333 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. മലയാളത്തിലെ ഏറ്റവും കൂടുതല്‍ അവാര്‍ഡ് തുകയുള്ള സാഹിത്യ പുരസ്കാരമാണ് ഇത്.
മുട്ടത്തു വര്‍ക്കിയുടെ ചരമവാര്‍ഷികദിനമായ മെയ് 28ന് കോഴിക്കോട് വെച്ച് അവാര്‍ഡ് വിതരണം നടക്കുമെന്ന് മംഗളം ചീഫ് എഡിറ്റര്‍ എം.സി.വര്‍ഗീസ് അറിയിച്ചു. എല്ലാ വര്‍ഷവും മുട്ടത്തുവര്‍ക്കിയുടെ ജന്മദിനത്തില് പ്രഖ്യാപിക്കുന്ന അവാര്‍ഡ് അദ്ദേഹത്തിന്റെ ചരമവാര്‍ഷിക ദിനത്തിലാണ് നല്‍കാറുള്ളത്.
കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ച സാഹിത്യകൃതികളില്‍ നിന്ന് സഹൃദയരായ 250 പേര് തിരഞ്ഞെടുക്കുന്ന മികച്ച അഞ്ച ്പുസ്തകങ്ങളില് നിന്നാണ് അവാര്‍ഡിനര്‍ഹമായ കൃതിയേതെന്ന് നിര്‍ണയിക്കുന്നത്. സച്ചിദാനന്ദന്, ഒ.വി.ഉഷ, സി.ആര്.ഓമനക്കുട്ടന് എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് തീരുമാനിച്ചത്. മുതിര്‍ന്നവരുടെ ലോകത്തെ ഒരു കുട്ടിയുടെ കണ്ണിലൂടെ നോക്കിക്കാണുന്ന ആഖ്യാനരീതി ഇത്രയും ഹൃദ്യമായി മുമ്പൊരു കൃതിയിലും കണ്ടിട്ടില്ലെന്ന് അവാര്‍ഡ് കമ്മിറ്റി വിലയിരുത്തി.
ഒ.വി.വിജയന്, വൈക്കം മുഹമ്മദ് ബഷീര്‍, എം.ടി.വാസുദേവന്‍ നായര്‍, കോവിലന്, കാക്കനാടന്, വികെഎന്‍, പുനത്തില്‍ കുഞ്ഞബ്ദുള്ള, ആനന്ദ് എന്നിവര്‍ക്കാണ് മുന്‍വര്‍ഷങ്ങളില്‍ മുട്ടത്തുവര്‍ക്കി അവാര്‍ഡ് ലഭിച്ചിട്ടുള്ളത്.
കോളജ് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ കഥാമത്സരത്തില്‍ ഒന്നാം സമ്മാനം വി.എച്ച്.നൗഷാദും (എംജി സര്‍വകലാശാല സ്കൂള്‍ ഒഫ് കമ്മ്യൂണിക്കേഷന്‍, മാന്നാനം) രണ്ടാം സമ്മാനം പി.പി.ഷാജികുമാറിനും (നെഹ്റു ആര്‍ട്സ് ആന്റ് സയന്‍സ് കോളജ്, കാഞ്ഞങ്ങാട്) ലഭിച്ചു.
-
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!!











Click it and Unblock the Notifications