ആദ്യ ക്രോര്‍പതി ദമ്പതികള്‍
ദില്ലി: സ്റാര്‍ ടിവിയിലെ കോന്‍ ബനേഗാ ക്രോര്‍പതിയില്‍ ആദ്യമായി ദമ്പതികള്‍ ക്രോര്‍പതികളായി. ഹര്‍ഷവര്‍ധന നവാതെക്കു ശേഷം പരിപാടിയില്‍ വിജയിയായി ഒരു കോടി നേടുന്നത് ആദ്യമായാണ്.
ദമ്പതികള്‍ക്കായി മാത്രം നടത്തിയ ക്രോര്‍പതി പരിപാടിയില്‍ ഒറീസയിലെ റൂര്‍ക്കലയില്‍ നിന്നുള്ള വിജയ്കുമാര്‍ റൗളും അരുന്ധതി റൗളുമാണ് വിജയികളായത്. സ്റീല്‍ അതോറിറ്റി ഒഫ് ഇന്ത്യയില്‍ അസിസ്റന്റ് മാനേജറായി ജോലി നോക്കുകയാണ് മെക്കാനിക്കല്‍ എഞ്ചിനീയറായ വിജയ്കുമാര്‍. ഭാര്യ അരുന്ധതി വീട്ടമ്മയാണ്.
മെയ് രണ്ട്, എഴ് തീയതികളിലെ എപ്പിസോഡുകളില്‍ ആദ്യമായി ക്രോര്‍പതികളായ ദമ്പതികള്‍ എങ്ങനെ വിജയികളായെന്ന് കാണാം.
ദമ്പതികള്‍ക്കായുള്ള ക്രോര്‍പതി പരിപാടിയില്‍ പാറ്റ്നയില്‍ നിന്നുള്ള അരുണും മഞ്ജുവും 50 ലക്ഷം നേടി. അവസാന ചോദ്യത്തില്‍ നിന്ന് പിന്തിരിഞ്ഞതു മൂലമാണ് ഇവര്‍ക്ക് ക്രോര്‍പതിയാവാന്‍ കഴിയാതെ പോയത്. ഭാരതരത്നം എത്ര സ്ക്രീകള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന ചോദ്യത്തിന് ഉത്തരം പറയുന്നതിനുള്ള റിസ്ക് ഏറ്റെടുക്കാതെ ഇവര്‍ പിന്തിരിയുകയായിരുന്നു.












Click it and Unblock the Notifications