ചിക്കാഗോയില്‍ ചെമ്പൈ സ്മാരകം
ചിക്കാഗോ: ചിക്കാഗോയില്‍ ചെമ്പൈ സ്മാരകമായി സംഗീത അക്കാദമി ഉയരുന്നു. ചെമ്പൈയുടെ ശിഷ്യനായ ജയനാണ് ഗുരുകുലം അക്കാദമി ചിക്കാഗോയില്‍ സ്ഥാപിക്കാനൊരുങ്ങുന്നത്.
അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന ഗീതാമണ്ഡലം ഹൈന്ദവധര്‍മ സംഘത്തിന്റെ സഹകരണത്തോടെയാണ് ചെമ്പൈ ശിഷ്യന്‍ സംഗീത അക്കാദമി സ്ഥാപിക്കുന്നത്. ആദ്യഘട്ടത്തില്‍ നാല്വര്‍ഷത്തെ വായ്പ്പാട്ട് കോഴ്സാണ് ആരംഭിക്കുന്നത്. സംഗീതം പഠിപ്പിക്കാന്‍ അക്കാദമിയില്‍ ജയനുമുണ്ടാകും.
പുതിയ സംരംഭത്തിന് തുടക്കമിടുന്നതിന് മുമ്പായി ജയന്‍ ചെമ്പൈ ഗ്രാമത്തിലെത്തി. താന്‍ തന്നെ സ്ഥാപിച്ച പ്രതിമക്കു മുന്നില്‍ അദ്ദേഹം വന്ദിച്ചു. അക്കാദമി സംരംഭവുമായി ബന്ധപ്പെട്ട് മെയ് ഒമ്പതിനാണ് ജയന്‍ അമേരിക്കയിലേക്ക് തിരിക്കുന്നത്.












Click it and Unblock the Notifications