എന്‍വി സാഹിത്യവേദി അവാര്‍ഡ് പ്രഖ്യാപിച്ചു
തിരുവനന്തപുരം: എന്‍.വി. സാഹിത്യവേദിയുടെ ഇക്കൊല്ലത്തെ പുരസ്കാരത്തിന് ബി. വേണുഗോപാലിന്റെ ഇവിടെ ദര്‍ശനം പൂര്‍ണ്ണം എന്ന കൃതി അര്‍ഹമായി. പ്രൊഫ. എസ്. ഗുപ്തന്‍നായര്‍, ടി.എന്‍. ജയചന്ദ്രന്‍, പി. നാരായണക്കുറുപ്പ് എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് കൃതി തിരഞ്ഞെടുത്തത്.
കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലെ മികച്ച കൃതിയായാണ് ഇവിടെ ദര്‍ശനം പൂര്‍ണം എന്ന കൃതി തിരഞ്ഞെടുത്തത്. 5000 രൂപയും ശില്പവുമടങ്ങിയതാണ് അവാര്‍ഡ്. ഈ മാസം 16ന് തിരുവനന്തപുരം വൈഎംസിഎ ഹാളില്‍ നടക്കുന്ന യോഗത്തില്‍ എന്‍.വി. സാഹിത്യവേദി പ്രസിഡന്റ് പ്രൊഫ. എസ്. ഗുപ്തന്‍നായര്‍ അവാര്‍ഡ് വിതരണം ചെയ്യും.
വേദി സെക്രട്ടറി ഡോ.എം.ആര്‍. തമ്പാന്‍ മെയ് ഒമ്പത് ബുധനാഴ്ച പത്രസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.












Click it and Unblock the Notifications