കമുകറ അവാര്‍ഡ് പി.സുശീലയ്ക്ക്
തിരുവനന്തപുരം: മികച്ച സംഗീതജ്ഞര്‍ക്കായി കമുകറ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ അഞ്ചാമത് കമുകറ അവാര്‍ഡിന് പ്രശസ്ത പിന്നണി ഗായിക പി.സുശീല അര്‍ഹയായി.
25,000 രൂപയും ആര്‍ട്ടിസ്റ് ഭട്ടതിരി രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. കമുകറയുടെ ആറാം ചരമവാര്‍ഷികദിനമായ മെയ് 2ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി സുഷമാ സ്വരാജ് തിരുവനന്തപുരത്ത് സെനറ്റ് ഹാളില്‍ അവാര്‍ഡ് ദാനം നിര്‍വഹിക്കും.
പൊതുജനങ്ങളില്‍ നിന്നും സംഘടനകളില്‍ നിന്നുമുള്ള അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ച ശേഷം എം.ജി.രാധാകൃഷ്ണന്‍ ചെയര്‍മാനും പെരുമ്പാവൂര്‍ ജി.രവീന്ദ്രനാഥ്, ഡോ.കെ.ഓമനക്കുട്ടി, ഏഴാച്ചേരി രാമചന്ദ്രന്‍, എസ്.സരസ്വതിയമ്മ എന്നിവര്‍ അംഗങ്ങളുമായുള്ള സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.
വി.ദക്ഷിണാമൂര്‍ത്തി, കെ.രാഘവന്‍, പി.ലീല, കെ.ജെ.യേശുദാസ് എന്നിവരാണ് മുന്‍വര്‍ഷങ്ങളില്‍ അവാര്‍ഡ് നേടിയത്. ആന്ധ്രാപ്രദേശിലെ വിജയ്നഗരം സ്വദേശിയായ സുശീലതമിഴ്, മലയാളം, തെലുങ്ക്, കന്നട, ഹിന്ദി, സിംഹള തുടങ്ങിയ ഭാഷകളിലായി ആയിരക്കണക്കിന് ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. വിവിധ സംസ്ഥാന അവാര്‍ഡുകളും ദേശീയ അവാര്‍ഡും നേടിയിട്ടുണ്ട്. തമിഴ്നാട് സര്‍ക്കാര്‍ കലൈമണി ബഹുമതിയും ആന്ധ്രപ്രദേശ് സര്‍ക്കാര്‍ നന്ദി പുരസ്കാരവും നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications