ഓമനാ ഗംഗാധരന്റെ പുതിയ പുസ്തകം പുറത്തിറക്കി
ചങ്ങനാശേരി: ബ്രിട്ടനില്‍ താമസമാക്കിയ പ്രവാസി എഴുത്തുകാരി ഡോ.ഓമനാ ഗംഗാധരന്റെ പുതിയ ഇംഗ്ലീഷ് പുസ്തകം കേരളത്തില്‍ പുറത്തിറക്കി. ദി ഫൈനല്‍ ഫേസ് എന്ന നോവല്‍ ബ്രിട്ടനില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയിരുന്നു.
ഉത്തരായനം എന്ന പേരില്‍ മലയാളത്തിലെഴുതിയ നോവലിന്റെ ഇംഗ്ലീഷ് വിവര്‍ത്തനമാണ് ദി ഫൈനല്‍ ഫേസ്. ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയ കൃതിയാണ് ദി ഫൈനല്‍ ഫേസ്. മൂന്ന് തലമുറകളുടെ കഥയാണ് നോവലില്‍ ആഖ്യാനം ചെയ്യുന്നത്.
ചങ്ങനാശേരിയില്‍ വെച്ചാണ് പുസ്തകത്തിന്റെ പ്രകാശനം നടന്നത്. എന്‍എസ്എസ് സ്കൂളിലെ അധ്യാപകന്‍ ശങ്കരനാരായണപ്പണിക്കര്‍ ചലച്ചിത്ര സംവിധായകന്‍ ഫാസിലിന് ആദ്യപ്രതി നല്‍കി പ്രകാശനം നിര്‍വഹിച്ചു.
ഫാസിലിന്റെ മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ എന്ന ചിത്രത്തിന്റെ കഥയെഴുതിയത് ഓമനാ ഗംഗാധരനാണ്.












Click it and Unblock the Notifications