കൂടിയാട്ടത്തിന് യുനെസ്കോ അംഗീകാരം
ദില്ലി: നശിച്ചുകൊണ്ടിരിക്കുന്ന കലാരൂപങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി കൂടിയാട്ടത്തിന് യുനെസ്കോ അംഗീകാരം നല്‍കി. ആദ്യമായാണ് ഒരു പ്രാദേശിക കലാരൂപത്തിന് യുനെസ്കോ അംഗീകാരം നല്‍കുന്നത്.
മനുഷ്യരാശിയുടെ അനശ്വരപൈതൃകത്തിന് അവകാശപ്പെട്ട കലാസൃഷ്ടിയാണ് കൂടിയാട്ടമെന്ന് യുനെസ്കോ പ്രഖ്യാപിച്ചു. ലോകത്തെ 32 കലാരൂപങ്ങളില്‍ നിന്നാണ് കൂടിയാട്ടത്തെ യുനെസ്കോ തിരഞ്ഞെടുത്തത്.
കൂടിയാട്ടത്തിന്റെ കുലപതിയായ അമ്മന്നൂര്‍ മാധവചാക്യാര്‍ക്ക് 84 വയസ് തികയുന്ന മുഹൂര്‍ത്തത്തിലാണ് ഈ രാജ്യാന്തര അംഗീകാരം കൂടിയാട്ടത്തെ തേടിയെത്തിയത്. കൂടിയാട്ടത്തെ പരിപോഷിപ്പിക്കുന്നതില്‍ അമ്മന്നൂര്‍ നല്‍കിയിട്ടുള്ള മഹത്തായ സംഭാവനക്കുള്ള അംഗീകാരം കൂടിയാണിത്. മെയ് 20 ഞായറാഴ്ചയാണ് അമ്മന്നൂരിന് 84 തികയുന്നത്. അമ്മന്നൂരിന് പിറന്നാള്‍ ദിനത്തില്‍ കിട്ടിയ അപൂര്‍വശ്രേഷ്ഠമായ സമ്മാനമായി യുനോസ്കോയുടെ അംഗീകാരം.












Click it and Unblock the Notifications