കവി അയ്യപ്പനെ കുറിച്ച് ഡോക്യുമെന്ററി
വടകര: കവി എ.അയ്യപ്പനെ കുറിച്ച് വടകര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒഡേസ ജോണ്‍ എബ്രഹാം ട്രസ്റ് ഡോക്യുമെന്ററി ഒരുക്കി. അയ്യപ്പന്റെ കാവ്യജീവിതവും വ്യക്തിജീവിതവും ഡോക്യുമെന്ററിക്ക് വിഷയമാവുന്നുണ്ട്.
ഡോക്യുമെന്ററി നാല്പത്തഞ്ച്് മിനുട്ട് ദൈര്‍ഘ്യമുള്ളതാണ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ കേന്ദ്രീകരിച്ചാണ് ഡോക്യുമെന്ററി ചിത്രീകരണം നടന്നത്. അയ്യപ്പന്‍ കുറച്ചു കാലമായി സ്ഥിരതാമസമാക്കിയിരിക്കുന്ന വടകരയിലെ ചില ഭാഗങ്ങളിലായിരുന്നു കൂടുതലായും ചിത്രീകരണം.
അയ്യപ്പന്റെ സുഹൃത്തായ സി.വി.സത്യനാണ് ഡോക്യുമെന്ററി സംരംഭത്തിന് മുന്‍കൈയെടുത്തത്. സംവിധാനവും തിരക്കഥയും സത്യന്റേതു തന്നെ. അനൂപാണ്് ക്യാമറക്കു പിന്നില്‍ പ്രവര്‍ത്തിച്ചത്.












Click it and Unblock the Notifications