ചൈനയില്‍ ആദ്യമായി കര്‍ണാടകസംഗീതക്കച്ചേരി
യുഎസില്‍ സ്ഥിരതാമസമാക്കിയ തഞ്ചാവൂര്‍ വിശ്വനാഥന്‍ സെന്‍ട്രല്‍ കണ്‍സേര്‍വറ്ററി ഒഫ് മ്യൂസിക്കിന്റെ ക്ഷണമനുസരിച്ചാണ് ചൈനയില്‍ കച്ചേരി അവതരിപ്പിച്ചത്. ബീജിംഗിലും ഷാങ്ഹായിലുമാണ് വിശ്വനാഥന്‍ കച്ചേരികളും പ്രഭാഷണങ്ങളും നടത്തിയത്. വിശ്വനാഥന്റെ ഭാര്യ ജോസെഫ കൊര്‍മാക്ക് ആയിരുന്നു കച്ചേരിയില്‍ തംബുരു മീട്ടിയത്.
ചൈനീസ് സംഗീതാസ്വാദകര്‍ക്കിടയില്‍ കര്‍ണാടക സംഗീതത്തില്‍ ഏറെ താത്പര്യം വളര്‍ത്താന്‍ മാത്രമല്ല ഇന്ത്യയുടെ സംസ്കാരത്തെ കുറിച്ച് അവബോധമുണ്ടാക്കാനും വിശ്വനാഥന് കഴിഞ്ഞുവെന്ന് സെന്‍ട്രല്‍ കണ്‍സേര്‍വറ്ററി ഓഫ് മ്യൂസിക്കിലെ പ്രൊഫസര്‍ ചെന്‍ സി മിംഗ് പറഞ്ഞു.












Click it and Unblock the Notifications