കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലതാ മങ്കേഷ്ക്കര്‍ അവാര്‍ഡ് ഭൂപന്‍ ഹസാരികയ്ക്ക്

  • By Staff
Google Oneindia Malayalam News

ഭോപ്പാല്‍: കഴിഞ്ഞ വര്‍ഷത്തെ ലതാ മങ്കേഷ്ക്കര്‍ അവാര്‍ഡ് ഗായകനും സംഗീത സംവിധായകനുമായ ഭൂപന്‍ ഹസാരികയ്ക്ക്.

ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന അവാര്‍ഡ് മദ്ധ്യപ്രദേശ് സര്‍ക്കാരാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. 1984 ലാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. മദ്ധ്യപ്രദേശ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മറ്റ് പുരസ്കാരങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

സിനിമാസംവിധാനം, അഭിനയം, തിരക്കഥ, ഗാനരചന എന്നിവയ്ക്കുള്ള കിഷോര്‍ കുമാര്‍ സമ്മാന്‍ ഉറുദു കവി കൈഫി ആസ്മിക്കാണ്. ഹിന്ദി കവിതയ്ക്കുള്ള മൈഥിലി ശരണ്‍ ഗുപ്ത സമ്മാനിന് ഭീഷ്മസാഹ്നി അര്‍ഹനായി. ഒരു ലക്ഷം രൂപയാണ് ഈ അവാര്‍ഡുകളുടെ തുക.

1926ല്‍ ആസാമില്‍ ജനിച്ച ഹസാരിക ഗോത്ര സംഗീതത്തിന്റെ പ്രയോക്താക്കളില്‍ പ്രമുഖനാണ്. ഇന്ത്യയില്‍ ഇന്ന് ജീവിച്ചിരിക്കുന്ന നാടോടി സംഗീതജ്ഞരില്‍ ഒരാളായ ഹസാരിക വടക്കു കിഴക്കന്‍ ഗോത്രസംഗീതത്തിന്റെ പ്രതിനിധിയായാണ് അറിയപ്പെടുന്നത്.

1949ല്‍ ഹസാരിക അമേരിക്കയില്‍ വച്ച് പോള്‍ റോബ്സണെ കണ്ടുമുട്ടുകയും ഏകദേശം ആറ് വര്‍ഷത്തോളം അദ്ദേഹവുമൊന്നിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തു. ഈ കാലയളവില്‍ ഇന്ത്യന്‍ നാടോടി സംഗീതത്തിന്റെ പ്രചാരകന്‍ എന്ന നിലയ്ക്ക് എലനോര്‍ റൂസ്വെല്‍റ്റില്‍ നിന്നും ഹസാരിക സ്വര്‍ണ്ണമെഡലിന് അര്‍ഹനായി.

ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നതിനും ഗാനാലാപത്തിനും പുറമേ ഗാനരചനയും ഹസാരിക നിര്‍വഹിക്കാറുണ്ട്. അദ്ദേഹത്തിന്റെ സിനിമാഗാനങ്ങളെക്കാളും ശ്രോതാക്കള്‍ക്കിടയില്‍ പ്രചാരം നേടിയത് ആല്‍ബങ്ങളാണ്. രുദാലി, സാസ് തുടങ്ങിയ ചിത്രങ്ങള്‍ക്കായി ഹസാരിക ഒരുക്കിയ ഗാനങ്ങള്‍ ഏറെ പ്രസിദ്ധമാണ്.

1977ല്‍ പത്മശ്രീ ബഹുമതിക്ക് ഹസാരിക അര്‍ഹനായി. ഗ്രാമഫോണ്‍ കമ്പനിയുടെ ഗോള്‍ഡന്‍ ഡിസ്ക് അവാര്‍ഡ് 1978ല്‍ ഹസാരികയ്ക്ക് ലഭിച്ചു. 1979ലെയും 1978ലെയും റിത്വിക്ക് ഘട്ടക്ക് പുരസ്കാരത്തിനും ഹസാരിക അര്‍ഹനായി. ആസാം സര്‍ക്കാരിന്റെ 1987ലെ മാന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡും ഹസാരികയ്ക്കായിരുന്നു. ഏഷ്യാ പസഫിക് ചലച്ചിത്രോത്സവത്തില്‍ മികച്ച സംഗീത സംവിധായകനുള്ള അവാര്‍ഡ് നേടുന്ന ആദ്യ ഇന്ത്യാക്കാരനും ഹസാരികയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X