കല അവാര്‍ഡ് പെരുമ്പഴ ഗോപാലകൃഷ്ണന്
കുവൈറ്റ്: പ്രസിദ്ധ കാഥികന്‍ വി. സാംബശിവന്റെ ഓര്‍മ്മയ്ക്കായി കേരളാ ആര്‍ട് ലവേഴ്സ് അസോസിയേഷന്‍ ( കല) ഏര്‍പ്പെടുത്തിയ സാംബശിവന്‍ സ്മാരക അവാര്‍ഡ് പെരുമ്പഴ ഗോപാലകൃഷ്ണന്റെ കവിതാസമാഹാരത്തിന്. അദ്ദേഹത്തിന്റെ പോക്കുവെയിലും ചാറ്റല്‍മഴയും എന്ന കവിതാസമാഹാരമാണ് അവാര്‍ഡിന് തിരഞ്ഞെടുത്തത്.
തിരുവനന്തപുരം ആസ്ഥാനമാക്കി കല രൂപം നല്കിയ കല ട്രസ്റാണ് അവാര്‍ഡ് ദാനച്ചടങ്ങ് സംഘടിപ്പിക്കുക. 10,001 രൂപയും പ്രശസ്തിപത്രവും അടങ്ങിയ അവാര്‍ഡ് വിദഗ്ദ്ധസമിതിയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനിച്ചത്. 1998-2000 കാലയളവില്‍ പ്രസിദ്ധീകരിച്ച മൗലികകൃതികളാണ് അവാര്‍ഡിന് പരിഗണിച്ചത്.
28 കൃതികള്‍ പരിഗണനയ്ക്കുവന്നു. ഒഎന്‍വി കുറുപ്പും പി. ഗോവിന്ദപ്പിള്ളയുമാണ് അവാര്‍ഡിന് അര്‍ഹമായ കൃതികള്‍ തിരഞ്ഞെടുത്തത്. ആഗസ്ത് ആദ്യവാരം കൊല്ലത്തു നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. കാഥികന്‍ കെടാമംഗലം സദാനന്ദനാണ് ഈ അവാര്‍ഡ് ആദ്യം ലഭിച്ചത്.












Click it and Unblock the Notifications