കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശയിക്കുന്ന ബുദ്ധന്‍ ഇനി ജപ്പാനില്‍

  • By Staff
Google Oneindia Malayalam News

തത്തമംഗലം: ബുദ്ധദേവനെ മാനവികതയുടെ മഹത്സന്ദേശമായി മനസിലേറ്റുന്ന ജപ്പാനിലേക്ക് ബാലചന്ദ്രന്റെ ശയിക്കുന്ന ബുദ്ധന്‍ യാത്രയാവുകയാണ്. ജപ്പാനിലെ കരകൗശലപ്രേമികള്‍ക്ക് ഒരു പുതിയ അനുഭവമായേക്കാവുന്ന ഉറങ്ങുന്ന ബുദ്ധന്‍ ശില്പനിര്‍മിതിയിലുള്ള ബാലചന്ദ്രന്റെ പാടവം പുറംലോകം അറിയാന്‍ നിമിത്തമായേക്കാം.

ബുദ്ധമതത്തിന് ഉറച്ച വേരുകളുള്ള ജപ്പാനില്‍ ബുദ്ധപ്രതിമകളേറെയാണ്. അതില്‍ അധികവും നില്ക്കുന്നതോ ധ്യാനനിമഗ്നനായി ഇരിക്കുന്നതോ ആയ ബുദ്ധരൂപങ്ങളാണ്. എന്നാല്‍ ശയിക്കുന്ന ബുദ്ധശില്പം ജപ്പാനില്‍ കണ്ടിട്ടേയില്ലെന്നാണ് പ്രതിമ ജപ്പാനിലേക്ക് കൊണ്ടുപോവുന്ന പാലക്കാട് പെരുവെമ്പ് സ്വദേശി നിത്യാനന്ദന്‍ പറയുന്നത്. അവിടെ കരകൗശലവ്യാപാരം നടത്തുകയാണ് നിത്യാനന്ദന്‍.

ശയിക്കുന്ന ബുദ്ധനെ മൂന്നര അടി നീളത്തിലും രണ്ടടി ഉയരത്തിലും കൊത്തിയെടുത്ത ബാലചന്ദ്രന്‍ അത്രയൊന്നും അറിയപ്പെടാത്ത ശില്പിയാണ്. ആത്മസംതൃപ്തിക്കു മാത്രമെന്നതു പോലെ തത്തമംഗലം സ്വദേശിയായ ബാലചന്ദ്രന്‍ ശില്പങ്ങള്‍ കൊത്തുന്നു. ഗാന്ധിജിയുടെയും നാരായണഗുരുവിന്റെയും ശില്പങ്ങള്‍ നിര്‍മിച്ചിട്ടുള്ള ബാലചന്ദ്രന്‍ രവിവര്‍മ ചിത്രങ്ങളും ശില്പനിര്‍മിതിയ്ക്ക് വിഷയമാക്കിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X