കേശവന്‍ നായര്‍ പുരസ്കാരം ഒ.വി. വിജയന്
തൃശൂര്‍: സാഹിത്യത്തിനുള്ള വി.എ. കേശവന്‍ നായര്‍ സ്മാരക പുരസ്കാരം ഒ.വി. വിജയന്. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങിയതാണ് അവാര്‍ഡ്. വിജയന്‍ മലയാളസാഹിത്യത്തിന് നല്കിയിട്ടുള്ള സമഗ്രസംഭാവനകളെ കണക്കിലെടുത്താണ് ഈ അവാര്‍ഡ് നല്കുന്നതെന്ന് അവാര്‍ഡ് സമിതി ചെയര്‍മാന്‍ തോമസ് പാവറട്ടി ജൂണ്‍ ഒമ്പത് ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സ്വാതന്ത്യ്രസമര സേനാനിയും പത്രപ്രവര്‍ത്തകനുമായ വി.എ. കേശവന്‍നായരുടെ ഓര്‍മ്മയ്ക്ക് തൂശൂരിലെ ടോംയാസ് അഡ്വടൈസിംഗ് ഏജന്‍സി ഏര്‍പ്പെടുത്തിയതാണ് ഈ അവാര്‍ഡ്. വി.എ. കേശവന്‍നായരുടെ ചരമദിനമായ ജൂലായ് 31ന് ദില്ലിയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.
മലയാളസാഹിത്യത്തില്‍ പുതിയൊരു രചനാരീതിയ്ക്ക് തുടക്കമിട്ട ഒ.വി. വിജയന്‍ എന്ന ഓട്ടുപുലായ്ക്കല്‍ വേലുക്കുട്ടി വിജയന്‍ മലപ്പുറം ജില്ലയിലെ അരിയക്കോട്ടാണ് ജനിച്ചത്. അച്ഛന്‍ വേലുക്കുട്ടി മലബാര്‍ സ്പെഷ്യല്‍ പൊലീസില്‍ സുബേദാര്‍ മേജറായിരുന്നു. പാലക്കാട് വിക്ടോറിയാ കോളേജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ എം.എ ബിരുദം നേടിയ വിജയന്‍ അധ്യാപകനായിട്ടാണ് ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. കേരളത്തിലും തമിഴ്നാട്ടിലും മൂന്നു വര്‍ഷം അധ്യാപകനായി പ്രവര്‍ത്തിച്ചു.
ശങ്കേഴ്സ് വീക്ക്ലിയില്‍ കാര്‍ട്ടൂണിസ്റായി ജോലിനോക്കിക്കൊണ്ടാണ് ദില്ലിയില്‍ അദ്ദേഹം പത്രപ്രവര്‍ത്തന ജീവിതത്തിന് തുടക്കമിട്ടത്. നൈതിക ചിന്ത ഉണര്‍ത്തിവിടുന്ന രാഷ്ട്രീയ കാര്‍ട്ടൂണ്‍ വരക്കുന്നതില്‍ വിജയന്‍ തനതായ ശൈലി സൃഷ്ടിച്ചു. പേട്രിയറ്റ ് ആന്റ് ലിങ്ക്, ഹിന്ദു, സ്റേററ്സ്മാന്‍, എക്കണോമിക് ആന്‍ഡ് പൊളിറ്റിക്കള്‍ വീക്കിലി, ഈസ്റേണ്‍ എക്കണോമിക് റിവ്യൂ എന്നീ പ്രസിദ്ധീകരണങ്ങളില്‍ ജോലിചെയ്തു. 1969ല്‍ ആണ് സാഹിത്യത്തില്‍ അദ്ദേഹത്തിന്റെ മാസ്റര്‍ പീസായ ഖസാക്കിന്റെ ഇതിഹാസം പുറത്തിറങ്ങിയത്. ആ കൃതി ഭാഷയുടെയും പ്രമേയത്തിന്റെയും മായികത നിലനിര്‍ത്തിക്കൊണ്ട് കാലത്തെ അതിജീവിച്ച് ഇന്നും മലയാള വായനക്കാരെ കീഴടക്കുന്നു. ദില്ലി യൂണിവേഴ്സിറ്റിയില്‍ നിന്നും വിരമിച്ച ഡോ.തെരേസ ഗബ്രിയേലാണ് ഭാര്യ. കാലിഫോര്‍ണിയയില്‍ ഡിസൈനിംഗ് കണ്‍സള്‍ട്ടന്റായ മധു വിജയനാണ് ഏക മകന്‍ .












Click it and Unblock the Notifications