ജാലവിദ്യാരഹസ്യങ്ങളുടെ പേടകം
തിരുവനന്തപുരം: 25 വര്‍ഷത്തിനിയില്‍ ഹൃദിസ്ഥമാക്കിയ അപൂര്‍വമായ 15 ജാലവിദ്യാരഹസ്യങ്ങള്‍ അടങ്ങിയ പേടകം വരുംതലമുറയ്ക്കായി. നൂറ് വര്‍ഷങ്ങള്‍ക്കു ശേഷം വരുംതലമുറയ്ക്ക് അതു തുറന്നുനോക്കാം. സിഡിയിലും കടലാസുകളിലുമായി ആലേഖനം ചെയ്യപ്പെട്ട അപൂര്‍വ ജാലവിദ്യകളുടെ രഹസ്യങ്ങള്‍ ചികഞ്ഞുനോക്കാം.
മാന്ത്രികന്‍ ഗോപിനാഥ് മുതുകാടാണ് ഈ അപൂര്‍വസംരംഭത്തിന് മുന്‍കൈയെടുത്തത്. 25 വര്‍ഷത്തിനിടയില്‍ താന്‍ ഹൃദിസ്ഥമാക്കിയ 15 ജാലവിദ്യാരഹസ്യങ്ങളാണ് മുതുകാട് പേടകത്തില്‍ നിക്ഷേപിച്ചിരിക്കുന്നത്. കൃത്യം ഒരു നൂറ്റാണ്ട് തികയുമ്പോള്‍ ജാലവിദ്യയില്‍ തല്പരരായവര്‍ക്ക് ഈ പേടകം തുറന്നുനോക്കി പരിശോധിക്കാം. തീകുണ്ഡത്തില്‍ നിന്ന് രക്ഷപ്പെടുന്ന വിദ്യയും ആനയെ ജനക്കൂട്ടത്തിനു മുന്നില്‍ അപ്രത്യക്ഷമാക്കുന്ന വിദ്യയും ഈ പേടകത്തില്‍ അടക്കം ചെയ്ത രഹസ്യങ്ങളില്‍ പെടുന്നു.
ജൂണ്‍ 10 ഞായറാഴ്ച തിരുവനന്തപുരത്ത് മാജിക് അക്കാദമിയില്‍ നടന്ന ചടങ്ങില്‍ സാംസ്കാരികമന്ത്രി ജി.കാര്‍ത്തികേയനാണ് ജാലവിദ്യാരഹസ്യങ്ങള്‍ പേടകത്തില്‍ നിക്ഷേപിച്ചത്.












Click it and Unblock the Notifications