ബേബിജോണ്‍ മിനി സ്ക്രീനിലേക്ക്
ചവറ: കരിമണലിന്റെ നാടായ ചവറയുടെ സ്വന്തം രാഷ്ട്രീയനായകന്‍ ബേബിജോണിന്റെ കഥ മിനിസ്ക്രീനിലേക്ക്. ഒരു മണിക്കൂര്‍ നീളുന്ന ഈ ഡോക്യുമെന്ററി ബേബിജോണിന്റെ സംഭവബഹുലമായ രാഷ്ട്രീയ ജീവിതത്തിന്റെ കഥ പറയുന്നു.
ആര്‍എസ്പി എന്ന രാഷ്ട്രീയ പ്രസ്ഥാനം കെട്ടിപ്പൊക്കി, എംഎല്‍എ-മന്ത്രി പദവികളിലൂടെ മുന്നേറിയ ത്യാഗവും അധികാരപദവികളും നിറഞ്ഞ ബേബിജോണിന്റെ ജീവിതമാണ് ക്യാമറ ഒപ്പിയെടുക്കുന്നത്. മന്ത്രി ബാബുദിവാകരന്റേതുള്‍പ്പെടെ നിരവധി അഭിമുഖങ്ങള്‍ ബേബിജോണിന്റെ പല മുഖങ്ങള്‍ പ്രേക്ഷകരിലേയ്ക്കെത്തിക്കുന്നു.
ബേബി ജോണ്‍- ദി ഫ്ലെയിം ഓഫ് റെവല്യൂഷന്‍ എന്നാണ് ഡോക്യുമെന്ററിയുടെ പേര്. ബേബിജോണിന്റെ നീണ്ടകരയിലുള്ള വയലില്‍ ബംഗ്ലാവിലായിരുന്നു ചിത്രീകരണം തുടങ്ങിയത്. ശുഭ്രവസ്ത്രധാരിയായ ബേബിജോണിനെ ക്യാമറ പല ആംഗിളുകളില്‍ ഒപ്പിയെടുത്തു. ബേബിജോണ്‍, ഭാര്യ അന്നമ്മ ടീച്ചര്‍, മകന്‍ ഷിബു ബേബിജോണ്‍ എംഎല്‍എ, ഭാര്യ ആനി എന്നിവരെയും ക്യാമറയിലാക്കി.
മന്ത്രി ബാബു ദിവാകരന്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. സംവിധാനം വി.ജി. റോയ്; സലില്‍ മാങ്കുഴി തിരക്കഥയെഴുതി. അജി എസ്.എല്‍. പുരമാണ് ക്യാമറാമാന്‍.












Click it and Unblock the Notifications