പല്ലാവൂര്‍ മണിയന്‍ മാരാര്‍ അന്തരിച്ചു
തൃശൂര്‍: പഞ്ചവാദ്യവിദഗ്ധന്‍ പല്ലാവൂര്‍ മണിയന്‍ മാരാര്‍ അന്തരിച്ചു. ജൂണ്‍ 20 ബുധനാഴ്ച തൃശൂര്‍ സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. അദ്ദേഹത്തിന് 53 വയസ്സായിരുന്നു.
തൃശൂര്‍ പൂരത്തില്‍ തിരുവമ്പാടിയുടെ മഠത്തില്‍ വരവിന് വര്‍ഷങ്ങളായി പ്രമാണം കൊട്ടിയിരുന്നത് മണിയന്‍ മാരാരായിരുന്നു. കഴിഞ്ഞ 40 വര്‍ഷക്കാലമായി അദ്ദേഹം താളവാദ്യരംഗത്തുണ്ട്. പ്രശസ്ത താളവാദ്യവിദഗ്ധന്‍ പല്ലാവൂര്‍ അപ്പുമാരാര്‍ സഹോദരനാണ്.
മൃതദേഹം ബുധനാഴ്ച തൃശൂരില്‍ പൊതുദര്‍ശനത്തിന്വച്ചു. സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ള നിരവധി പേര്‍ മൃതദേഹം കാണാനെത്തിയിരുന്നു. വ്യാഴാഴ്ച തിരുവില്വാമലയിലെ അമ്പാടി വീട്ടിന്റെ വളപ്പില്‍ മൃതദേഹം സംസ്കരിക്കും.












Click it and Unblock the Notifications