Get Updates
Get notified of breaking news, exclusive insights, and must-see stories!

റീമിക്സിനെതിരെ ഗാനരചയിതാക്കള്‍ രംഗത്ത്

തിരുവനന്തപുരം: പഴയ ഗാനങ്ങള്‍ റീമിക്സ് ചെയ്ത് വിപണിയിലിറക്കുന്നതിനെതിരെ ചലച്ചിത്രഗാനരംഗത്തെ പ്രമുഖര്‍ രംഗത്ത്.

താന്‍ സംഗീത സംവിധാനം ചെയ്ത ഗാനങ്ങളുടെ റീമിക്സ് കാസറ്റുകള്‍ വിപണിയിലിറക്കിയ കമ്പനികള്‍ക്കെതിരെ സംഗീത സംവിധായകന്‍ ജി.ദേവരാജന്‍ കോടതിയില്‍ കേസ് നല്‍കിയിരിക്കുകയാണ്. തന്റെ പാട്ടുകള്‍ റീമിക്സിംഗ് എന്ന പേരില്‍ വികലമാക്കി കാസറ്റിറക്കിയ കമ്പനികളെ എതിര്‍കക്ഷികളാക്കി എറണാകുളം മുന്‍സിഫ് കോടതിയില്‍ കേസ് നല്‍കിയിട്ടുണ്ടെന്ന് ദേവരാജന്‍ മാസ്റര്‍ മലയാളം ഇന്ത്യാഇന്‍ഫോയോട് പറഞ്ഞു.

സംഗീതം സംവിധായകന്റെ ബൗദ്ധികസ്വത്താണ്. ഗാനത്തിന്റെ വരികള്‍ അതെഴുതിയ രചയിതാവിന്റെ ബൗദ്ധികസ്വത്താണ്. അതിനെ അനുവാദമില്ലാതെ എടുത്തുമാറ്റിമറിക്കുന്നത് തെറ്റാണ്. അതിനാല്‍ കേസ്കൊടുക്കേണ്ടത് തന്നെയാണെന്ന് കവിയും ഗാനരചയിതാവുമായ ഒ.എന്‍.വി.കുറുപ്പ് പറഞ്ഞു.

സംഗീതസംവിധായകന്റെ സൃഷ്ടി മോഷ്ടിക്കുന്നത് തെറ്റാണ്. പക്ഷേ അങ്ങനെ പാടില്ലെന്ന് നിയമമുണ്ടോ എന്നറിയില്ല. നിയമമില്ലെങ്കില്‍ മാഷിന്റെ കേസ് തള്ളിപ്പോകും- ഗായകനായ കെ.പി.ഉദയഭാനു പറഞ്ഞു. മാത്രമല്ല കാസറ്റ് കമ്പനിക്കാര്‍ പാട്ട് മുഴുവനായി എടുക്കുന്നുമില്ലെന്ന് ഉദയഭാനു ചൂണ്ടിക്കാട്ടുന്നു. ഗാനങ്ങളുടെ ഈണവും മറ്റും മോഷ്ടിക്കുന്നതിനെതിരെ നിയമം വേണമെന്ന പക്ഷക്കാരനാണ് ഉദയഭാനുവും.

എന്നാല്‍ മാഷിന്റെ കേസ് തള്ളിപ്പോവില്ലെന്ന് ഗാനരചയിതാവ് ബിച്ചു തിരുമല പറഞ്ഞു. രണ്ട് വര്‍ഷം മുമ്പ് ഗാനങ്ങളുടെ പകര്‍പ്പവകാശം ഗാനശില്പികള്‍ക്കു കൂടി കിട്ടുന്ന തരത്തില്‍ സംവിധാനമുണ്ടാക്കി കഴിഞ്ഞുവെന്ന് ബിച്ചു ചൂണ്ടിക്കാട്ടുന്നു.

ഞാന്‍ പാട്ടെഴുതി കാശ് വാങ്ങുന്നത് ആ പാട്ട്് സിനിമയ്ക്ക് വേണ്ടി ഉപയോഗിക്കുന്നു എന്ന ധാരണയിലാണ്. അത് വികലമാക്കി കാസറ്റിറക്കുമ്പോള്‍ അത് ഞാന്‍ അറിയണ്ടേ? എന്തിന് ഗാനരചയിതാവിന്റെയോ സംഗീത സംവിധായകന്റെയോ അനുവാദമില്ലാതെ ഗാനമേളയ്ക്ക് പോലും ഒരു പാട്ട് പാടുന്നത് തെറ്റാണെന്നാണ് എന്റെ അഭിപ്രായം. ഗാനമേളയ്ക്ക് കിട്ടുന്ന പണം ഗാനശില്പികളുടെ കൈയിലെത്തുന്നില്ലെന്നും ബിച്ചു ചൂണ്ടിക്കാട്ടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+