ആദ്യ ജൂനിയര്‍ കോടിപതിയായി രവി മോഹന്‍
തനിക്ക് കിട്ടിയ ഈ വലിയ തുക എന്തുചെയ്യുമെന്ന ചോദ്യത്തിനും രവി വളരെ പക്വതയോടെയാണ് ഉത്തരം പറഞ്ഞത്. നാലു വര്‍ഷം കഴിഞ്ഞ് പണം കൈയില്‍ വരുമ്പോള്‍ മാത്രമേ താന്‍ അതിനെക്കുറിച്ച് ആലോചിക്കുകയുള്ളൂവെന്നാണ് കൊച്ചുപയ്യന്‍ പറഞ്ഞത്. പരിപാടിയുടെ നിയമാവലി അനുസരിച്ച് കുട്ടികള്‍ക്ക് 18 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ മാത്രമേ സമ്മാനത്തുക അവരുടെ കൈയില്‍ ലഭിക്കുകയുള്ളൂ.
മെഗാതാരം അമിതാഭ് ബച്ചനുമായി അടുത്തിടെ നടന്ന ഒരു കൂടിക്കാഴ്ചയാണ് തന്നെ പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് രവി പറഞ്ഞു. നാവികനായ എം.എല്‍. സൈനിയുടെ മകനായ രവി മോഹന് ശാസ്ത്രജ്ഞനാകാനാണ് മോഹം.












Click it and Unblock the Notifications