Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രകൃതിയുടെ സൂക്ഷ്മാവിഷ്കാരങ്ങള്‍

റീനയുടെ ലാന്റ്സ്കേപ്പുകള്‍ പ്രകൃതിയെ ഒപ്പിയെടുക്കാനുള്ള ഒരു ചിത്രകാരിയുടെ അസാധാരണമായ ശ്രമങ്ങളാണ്. തന്നിലെ കലാകാരിക്ക് പ്രകൃതിയോടുള്ള അദമ്യമായ ആഭിമുഖ്യത്തെ കുറിച്ച് ലീന പറയുന്നതിങ്ങനെയാണ്: പ്രകൃതിയുടെ എല്ലാ ഘടകങ്ങളും എനിക്ക് പ്രചോദനം പകരുന്നു. പ്രകൃതിയാണ് അന്തിമമായ അറിവ് നമുക്ക് പകരുന്നത്. എന്റെ മനസ് കാണാത്ത സ്ഥലങ്ങളിലൂടെ അലയുന്നു. അതെന്നെ പ്രകൃതിയോട് കൂടുതല്‍ അടുപ്പിക്കുന്നു

ചെന്നൈയില്‍ താമസമാക്കിയിരിക്കുന്ന റീന ഫിസിക്സിലാണ് ബിരുദാനന്തര ബിരുദം നേടിയത്. ചിത്രരചനയില്‍ ഔപചാരികമായ യാതൊരു പരിശീലനവും നേടിയിട്ടാല്ലാത്ത റീന തന്റെതു മാത്രമായ ശൈലിയുണ്ട്. ബ്രൗണ്‍ നിറത്തിന്റെ പല ഭേദങ്ങളാണ് പ്രധാനമായും റീന ക്യാന്‍വാസില്‍ പരീക്ഷിക്കുന്നത്.

ലാന്റ്സ്കേപ്പ് രചനയ്ക്ക് മോണോക്രോം ശൈലി ആണ് ലീന തിരഞ്ഞെടുത്തിരിക്കുന്നത്. ഒറ്റ നിറത്തില്‍ ചിത്രരചന നടത്തുന്നതാണ് മോണോക്രോം ശൈലി. ഒരേ നിറത്തിന്റെ പല ടോണുകളാണ് മോണോക്രോം ശൈലിയില്‍ ഉപയോഗിക്കുക.

ലാന്റ് സ്കേപ്പുകള്‍ മാത്രമല്ല റീന വരയ്ക്കുന്നത്. അമൂര്‍ത്ത രചനകളും താന്‍ വരിച്ചുതുടങ്ങിയിട്ടുണ്ടെന്ന് റീന പറഞ്ഞു. ജോണ്‍ കോണ്‍സ്റബ്ളിനെയും രാജാ രവിവര്‍മയെയുമ ഹഡ്സണ്‍ റിവര്‍ സ്കൂളിലെ ചിത്രകാരന്മാരെയുമാണ് റീന ഏറ്റവുമേറെ ഇഷ്ടപ്പെടുന്നത്.

കുട്ടിയായിരിക്കുമ്പോഴേ റീന നിറങ്ങളുടെ ലോകത്തായിരുന്നു. അമ്മാവനാണ് റീനയിലെ ചിത്രകാരിയെ തിരിച്ചറിയുകയും പ്രചോദനം പകരുകയും ചെയ്തത്.

തന്റെ അസാധാരണമായ രചനകളെല്ലാം ദൈവാനുഗ്രഹം മൂലമാണെന്നാണ് റീന പറയുന്നത്. ക്രൈസ്തവവിശ്വാസിയായ എനിക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നെങ്കില്‍ അത് ക്രിസ്തുവിലുള്ളവിശ്വാസം മൂലമാണ്. റീന വിനയാന്വിതയായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+