ബഷീര്‍ പുരസ്കാരം നമ്പൂതിരിയ്ക്ക്
പ്രവാസി മാനേജിംഗ് ട്രസ്റി ബാബു മേത്തറാണ് അവാര്‍ഡ് വിവരം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. കലയ്ക്ക് നമ്പൂതിരി നല്‍കിയിട്ടുള്ള സമഗ്ര സംഭാവനകളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന് അവാര്‍ഡ് നല്‍തുന്നതെന്ന് ബാബു മേത്തര്‍ പറഞ്ഞു. ദോഹ ആസ്ഥാനനമായി പ്രവര്‍ത്തിക്കുന്ന വിദേശമലയാളികളുടെ സംഘടനയാണ് പ്രവാസി.
എം.ടി.വാസുദേവന്‍ നായര്‍, എം.എന്‍.വിജയന്‍, എം.എ.റഹ്മാന്‍, ബാബു മേത്തര്‍ എന്നിവരടങ്ങിയ അവാര്‍ഡ് സമിതിയാണ് നമ്പൂതിരിയെ അവാര്‍ഡിന് അര്‍ഹനായി തിരഞ്ഞെടുത്തത്. വരകളിലൂടെ ജീവനുറ്റ രൂപങ്ങള്‍ ആവിഷ്കരിച്ച നമ്പൂതിരിക്ക് രേഖാചിത്രത്തെ ജനകീയമായ ഒരു കലാവിഭാഗമായി വളര്‍ത്തിയെടുക്കാന്‍ സാധിച്ചുവെന്ന് അവാര്‍ഡ് സമിതി വിലയിരുത്തി. വരകളുടെ ഏകീകൃത സ്വഭാവത്താലും യഥാതഥ രീതിയില്‍ നിന്ന് വിട്ടുവീഴ്ച ചെയ്യാതെയുള്ള ശൈലിയാലും, അതേ സമയം ലളിതവും വിവിധ മാനങ്ങളുള്ളതുമായ പ്രകാശനത്തിന്റെ അപൂര്‍വതയാലും ലോകത്തിലെ തന്നെ ഏതു മികച്ച രേഖാച്ചിത്രകാരനോടും കിടപിടിക്കുന്ന പ്രതിഭയാണ് നമ്പൂതിരിയുടേതതെന്ന് സമിതി ചൂണ്ടിക്കാട്ടി.
ആഗസ്ത് ആദ്യവാരം എറണാകുളത്ത് നടക്കുന്ന ചടങ്ങില്‍ ബഷീറിന്റെ വിധവ ഫാബി ബഷീര്‍ നമ്പൂതിരിക്ക് പുരസ്കാരം സമ്മാനിക്കും. കോവിലന്‍, ഞെരളത്ത് രാമപൊതുവാള്‍, ഇ.എം.എസ്., ബാലന്‍.കെ. നായര്‍, എം.ആര്‍.ബി., കെ.ടി. മുഹമ്മദ് എന്നിവര്‍ാണ് ഇതിനുമുമ്പ് ബഷീര്‍ പുരസ്കാരം നേടിയവര്‍.












Click it and Unblock the Notifications