ഏഷ്യാനെറ്റ് ഗ്ലോബല്‍ വെള്ളിയാഴ്ച മുതല്‍
വ്യാഴാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ ഏഷ്യാനെറ്റ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ കെ.മാധവനാണ് ഇക്കാര്യം അറിയിച്ചത്. വിദേശമലയാളികളെ ലക്ഷ്യമിട്ടാണ് ഈ ചാനല്‍ പ്രധാനമായും പരിപാടികള്‍ സംപ്രേഷണം ചെയ്യുക.വാര്‍ത്തയ്ക്കും സമകാലീനപ്രശ്നങ്ങള്‍ക്കും സിനിമയ്ക്കും ടോക് ഷോവിനുമായിരിക്കും കൂടുതല്‍ പ്രാധാന്യം നല്‍കുകയെന്ന് മാധവന്‍ പറഞ്ഞു.
ചാനല്‍ ദുബായി കേന്ദ്രീകരിച്ചായിരിക്കും പ്രവര്‍ത്തിക്കുക. ഡിജിറ്റല്‍ സംപ്രേഷണമായിരിക്കും. മൂന്ന് മാസത്തിനുള്ളില്‍ ചാനല്‍ കേരളത്തില്‍ നിന്ന് തന്നെ അപ്ലിങ്ക് ചെയ്യും. വിദേശമലയാളികള്‍ക്ക് അരുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ ചാനലില്‍ അവസരം നല്‍കും. കണ്ണാടി, അകത്തളം, നമ്മള്‍ തമ്മില്‍ തുടങ്ങിയ പരിപാടികള്‍ വിദേശത്ത് വച്ച ചിത്രീകരിക്കാനും ഉദ്ദേശമുണ്ട്.സീരിയലുകള്‍ ഇല്ലാത്ത ഒരു ചാനലായിരിക്കും ഇത്. അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications