സംഗീതലോകത്തില്‍ അമാവാസി വേദന മറക്കുന്നു
സംഗീതലോകത്തില്‍ അമാവാസി വേദന മറക്കുന്നു
തിരുവനന്തപുരം: കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിന് ഇരയായി കൈ നഷ്ടപ്പെട്ട അമാവാസി എന്ന ബാലന്‍ കലയുടെ ധന്യലോകത്ത് തന്റെ പ്രതിഭ തെളിയിക്കുന്നു. സംഗീത സംവിധായകന്‍ പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ് ആണ് അമാവാസിയിലെ ഗായകന്റെ കഴിവുകള്‍ കണ്ടെത്തിയത്.
അമാവാസിക്ക് സംഗീതഅഭ്യസനം നല്‍കി വരികയാണ് രവീന്ദ്രനാഥ്. അമാവാസിക്ക് നല്ലൊരു ഭാവിയുണ്ടെന്ന് രവീന്ദ്രനാഥ് പറയുന്നു. അമാവാസിക്ക് നല്ല ശബ്ദസൗകുമാര്യമുണ്ടെന്നാണ് രവീന്ദ്രനാഥ് അഭിപ്രായപ്പെടുന്നത്.
കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിന് ദാരുണമാം വിധം ഇരയാകേണ്ടിവരികയായിരുന്നു അമാവാസി. തെരുവോരത്ത് നിന്നെടുത്ത സാധനം ബോംബാണെന്ന് തിരച്ചറിയാന്‍ കഴിയാതെ പോയ അമാവാസിക്ക് പൊട്ടിത്തെറിയില്‍ നഷ്ടപ്പെട്ടത് ഇടതുകണ്ണും ഇടതുകൈയുമാണ്.
തമിഴ്നാട് സ്വദേശികളായ ശ്രീനിവാസന്റെയും കാളിയമ്മയുടെയും മകനായ അമാവാസി കൊല്ലം ജില്ലയിലെ വട്ടിയൂര്‍ക്കാവിലെ ബാലഭവനമായ സായി നികേതനിലാണ് കഴിയുന്നത്. സായിനികേതനിലെ നിറഞ്ഞ സദസിനു മുന്നില്‍ അമാവാസി ഈയിടെ തന്റെ ഗാനസൗകുമാര്യം വെളിപ്പെടുത്തുകയും ചെയ്തു.












Click it and Unblock the Notifications