ഡിസ്കവറി ചാനലില്‍ മലയാളി യുവതിയും
ലോകത്തിലെ മറ്റ് എട്ടു നഗരങ്ങളില്‍ ഇതേ സമയത്ത് നടന്ന എട്ടുപ്രസവങ്ങള്‍ കൂടി ഡിസ്കവറി ചാനല്‍ ക്യാമറയില്‍ പകര്‍ത്തിക്കഴിഞ്ഞതായി ജൂലായ് ഏഴ് ശനിയാഴ്ച ഡിസ്കവറി ചാനലിന്റെ മാര്‍ത്താ സ്പെന്നിജര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബീജിംഗ്, നസറേത്ത്, കെയ്റോ, മാഞ്ചസ്റര്‍, സന്‍ഫ്രാന്‍സിസ്കോ, മെക്സിക്കോ സിറ്റി, സാവോ പോളോ, ബെര്‍ലിന്‍ എന്നീ എട്ടു നഗരങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട സ്ത്രീകളുടെ പ്രസവരംഗങ്ങളാണ് ചിത്രീകരിച്ചത്.
അമ്മയാകുന്നതിന്റെ തയ്യാറെടുപ്പും അമ്മയാകാന്‍ പോകുന്ന സ്ത്രീ പ്രസവസമയത്ത് അനുഭവിക്കുന്ന വികാരവിക്ഷോഭങ്ങളുമാണ് ഇവിടെ ചിത്രീകരിക്കുന്നതെന്ന് ഡിസ്കവറി നെറ്റ്വര്‍ക്സ് ഇന്റര്‍നാഷണലിന്റെ കിരണ്‍ നേഗി പറഞ്ഞു. വിനോദവും ബോധവല്ക്കരണവും ഒന്നിപ്പിക്കുന്നതിനുള്ള പുതിയ ശ്രമത്തിന്റെ ഭാഗമാണ് ഈ പ്രോഗ്രാമെന്നും കിരണ്‍ നേഗിയും മാര്‍ത്താ സ്പെന്നിജറും പറഞ്ഞു. തികച്ചും വ്യത്യസ്തരായ ആളുകളുടെ കണ്ണിലൂടെ പ്രേക്ഷകര്‍ക്ക് ലോകത്തെ അനുഭവിക്കാനും വിവിധ സംസ്കാരങ്ങളെ അറിയാനും ഈ പ്രോഗ്രാമിലൂടെ കഴിയും.
കുറേ നാളുകള്‍ക്ക് ശേഷം ഡിസ്കവറി ചാനല്‍ ഈ ഒമ്പതു പ്രസവങ്ങളിലേയും കുട്ടികളെ വീണ്ടും ക്യാമറയില്‍ പകര്‍ത്തുമെന്നും മാര്‍ത്ത സ്പെന്നിജറും കിരണ്‍ നേഗിയും പറഞ്ഞു. അതിലൂടെ ഈ പ്രോഗ്രാം കാണുന്ന പ്രക്ഷകര്‍ക്ക് കുട്ടികള്‍ വളര്‍ന്നതിനു ശേഷമുള്ള ജീവിതവും അനുഭവിക്കാന്‍ കഴിയും. ഡിസ്കവറി നെറ്റ്വര്‍ക്സ് ഇന്റര്‍നാഷണലും ദി ലേണിംഗ് ചാനലും സംയുക്തമായാണ് ഈ പരിപാടി നിര്‍മ്മിക്കുന്നത്. പ്രോഗ്രാം ലോകമാകെ ഡിസ്കവറി ചാനല്‍ പ്രദര്‍ശിപ്പിക്കും. 2002 ആദ്യമാസങ്ങളിലായി യൂറോപ്പ്, ഏഷ്യ, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളില്‍ പ്രോഗ്രാം സംപ്രേഷണം ചെയ്യും.












Click it and Unblock the Notifications