17 വര്‍ഷത്തിനു ശേഷം കാട്ടുകുതിര അരങ്ങില്‍
കാട്ടുകുതിര എന്ന നാടകത്തിന്റെ രചയിതാവ് എസ്.എല്‍. പുരത്തിന്റെ നേതൃത്വത്തില്‍ 17 വര്‍ഷം മുമ്പെന്നതുപോലെ സൂര്യസോമ എന്ന നാടകസംഘം കൊച്ചിയിലെത്തി. 1979ല്‍ ആദ്യമായി കാട്ടുകുതിര സ്റേജില്‍ അരങ്ങേറിയ ശേഷം തുടര്‍ന്നുള്ള നിരവധി വര്‍ഷങ്ങള്‍ ഈ നാടകം പ്രേക്ഷകരെ ആകര്‍ഷിച്ച് നിറഞ്ഞോടി. തന്റെ ജീവിതമാണ് തന്റെ നാടകമെന്ന് എസ്.എല്‍. പുരം നാടകാവതരണത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സ്വാതന്ത്യ്രസമര പെന്‍ഷന് അപേക്ഷിച്ചപ്പോള്‍ സര്‍ക്കാര്‍ എന്റെ ത്യാഗത്തിന്റെ കണക്കുചോദിച്ചു. ത്യാഗത്തിന് എന്റെ കയ്യില്‍ തെളിവില്ലായിരുന്നു. പക്ഷെ ആ ജീവിതം നാടകമാക്കിയപ്പോള്‍ താന്‍ വിജയിച്ചു.- എസ്.എല്‍. പുരം പറഞ്ഞു. സൂര്യസോമ സെക്രട്ടറി മോഹന്‍ദാസും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications