ഭാര്‍ഗവീ നിലയം വിവാദക്കുരുക്കില്‍
ഇപ്പോള്‍ ബഷീര്‍ അന്തരിച്ചിട്ട് ഏഴുവര്‍ഷം പിന്നിടുന്ന വേളയിലാണ് ഒരു നീല കലര്‍ന്ന ഹൊറര്‍ സിനിമ നിര്‍മ്മിക്കാനായി ആരോ ഭാര്‍ഗവീനിലയം എന്ന പേര് രജിസ്റര്‍ ചെയ്തിരിക്കുന്നതായി അറിഞ്ഞത്. ഇതോടെയാണ് ഫാത്തിമാബഷീറും അനസ് ബഷീറും എതിര്‍പ്പുകളുമായി രംഗത്തെത്തിയിരിക്കുന്നത്. എം.ടി. വാസുദേവന്‍നായര്‍ അടക്കമുള്ള സാംസ്കാരിക നായകരും ഇവരുടെ വാദത്തെ ന്യായീകരിക്കുന്നു.
ഭാര്‍ഗവീനിലയം എന്ന പേരില്‍ ഒരു നീലച്ചിത്രമിറങ്ങുന്നത് ബഷീറിന്റെ ഓര്‍മ്മകളെ കളങ്കപ്പെടുത്തലാകുമെന്നാണ് എഴുത്തുകാരും സാംസ്കാരികനായകരും അഭിപ്രായപ്പെടുന്നത്. എന്തായാലും ഭാര്‍ഗവീനിലയം എന്ന പേര് ഹൊറര്‍ സിനിമയ്ക്ക് വേണ്ടി രജിസ്റര്‍ ചെയ്തവര്‍ അത് പിന്‍വലിക്കാന്‍ തയ്യാറായിട്ടില്ല. ഒരു വാക്കിന്റെ പിതൃത്വത്തെച്ചൊല്ലിയുള്ള ഈ വിവാദം കേരളത്തിന്റെ സാംസ്കാരികലോകത്തിന് ഒരു പുതുമയാണ്.


Click it and Unblock the Notifications