മതസൗഹാര്‍ദ്ദത്തിന്റെ ഈണവുമായി കവാലി
ദില്ലി: ഇന്ത്യയുടെ തലസ്ഥാനത്ത് മതസൗഹാര്‍ദ്ദത്തിന്റെ ഈണം പൊഴിക്കാന്‍ കവാലിസംഗീതം. പാക് പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷറഫിന്റെ സന്ദര്‍ശനത്തിന് കവാലി പെയ്തുവീഴുമ്പോള്‍ മതവൈരത്തിന്റെ കാര്‍മേഘങ്ങള്‍ നീങ്ങി ഹൃദയങ്ങളില്‍ സൗഹൃദത്തിന്റെ നീലാകാശം തെളിയും.
വിശുദ്ധപ്രവാചകന്‍ ഹസ്രത്ത് ഖ്വാജാ നിസാമുദ്ദീന്‍ ഓലിയായുടെ ദര്‍ഗയില്‍ പാക് പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷാറഫ് സന്ദര്‍ശനം നടത്തുന്ന വേളയിലാണ് ഈ സംഗീതസദിര് ഒരുക്കിയിട്ടുള്ളത്. തിരഞ്ഞെടുത്ത പ്രത്യേക കവാലി സംഘത്തെയാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്.
ഹസ്രത്ത് നിസാമുദ്ദീന്‍ ദര്‍ഗയില്‍ ആറ് കവാലി സംഘങ്ങളാണുള്ളത്. ഈ ആറ് സംഘങ്ങളില്‍ നിന്നും ഓരോരുത്തരെ വീതം എടുത്ത് ദര്‍ഗ ഭാരവാഹികള്‍ തന്നെ ഒരു സംഘത്തെ രൂപപ്പെടുത്തുകയായിരുന്നു. ധോലക്കില്‍ മുറുകുന്ന താളത്തിന്റെയും ഹാര്‍മോണിയത്തില്‍ നിന്നുതിരുന്ന ശ്രുതിയുടെയും അകമ്പടിയോടെ ഭക്തിലഹരി നിറയ്ക്കുന്ന കവാലി പുതിയൊരു ചരിത്രത്തിന് സാക്ഷ്യമേകുമോ?












Click it and Unblock the Notifications