Get Updates
Get notified of breaking news, exclusive insights, and must-see stories!

പി. സുശീല ഭക്തിസംഗീതത്തിലേക്ക്

പാലക്കാട് : മലയാള ചലച്ചിത്രലോകത്ത് ഒന്നിലധികം തലമുറയെ കീഴടക്കിയ ശബ്ദത്തിനുടമയായ പി. സുശീല ഇനി ഭക്തിസംഗീതത്തിലേക്ക്. തികഞ്ഞ സത്യസായി ഭക്തയായ സുശീല ബാബയ്ക്ക് വേണ്ടിയുള്ള ഭക്തിഗാനങ്ങളിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്.

പതിനായിരത്തോളം ഗാനങ്ങള്‍ ആലപിച്ചുള്ള സുശീല സിനിമാസംഗീതത്തില്‍ നിന്നും പൂര്‍ണ്ണമായി പിന്‍വാങ്ങിക്കഴിഞ്ഞു.സത്യസായി ബാബയ്ക്കായി 'സത്യസായി, ഗീതാഞ്ജലി' എന്ന സംഗീതപരിപാടിക്കായുള്ള കഠിനാദ്ധ്വാനത്തിലാണ് സുശീല ഇപ്പോള്‍.

സംഗീതം അല്പമെങ്കിലും ജീവിക്കുന്നത് മലയാളസിനിമയില്‍ മാത്രമാണെന്ന് കഴിഞ്ഞ ദിവസം പാലക്കാടെത്തിയ സുശീല മീറ്റ് ദി പ്രസ്സില്‍ പറഞ്ഞു. മറ്റെല്ലാ ഭാഷകളിലെ സിനിമകളിലും സംഗീതം ഇല്ലാതായി.

സിനിമാ ലോകത്ത് തുടര്‍ച്ചയായി 50 വര്‍ഷക്കാലം ഒരു ഗായകര്‍ക്കും ഇനി നിലനില്ക്കാന്‍ കഴിയില്ലെന്ന് സംഗീതരംഗത്ത് അരനൂറ്റാണ്ട് തികച്ച സുശീല പറഞ്ഞു. സംഗീതത്തിന് ഭാഷകളില്ല. കാറ്റിലും മഴയിലും സംഗീതം ഉണ്ട്. ദക്ഷിണാമൂര്‍ത്തി, കെ.വി. മഹാദേവന്‍ തുടങ്ങിയവരെല്ലാം സംഗീതലോകത്തെ കുലപതികളാണ്.

ഇന്നത്തെ ഗായകര്‍ നന്നായി പാടുന്നുണ്ടെങ്കിലും ഇന്നത്തെ ശബ്ദത്തിന്റെ വ്യത്യാസം ഗാനങ്ങള്‍ക്ക് മങ്ങലേല്പിക്കുന്നുണ്ട്. ഇതിന് പുറമെ വാക്കുകളുടെ അര്‍ത്ഥശൂന്യതയും ഗാനങ്ങളുടെ മാധുര്യം നഷ്ടപ്പെടുത്തുന്നുണ്ട്. - അവര്‍ അഭിപ്രായപ്പെട്ടു. സുശീലയൊടൊപ്പം ഗായിക അമ്പിളിയും മീറ്റ് ദി പ്രസ്സില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+