ബഷീറിന്റെ 'പാത്തുമ്മ'യ്ക്ക് അന്ത്യവിശ്രമം
വൈക്കം: 'പാത്തുമ്മയുടെ ആട്' എന്ന നോവലിലൂടെ വൈക്കം മുഹമ്മദ് ബഷീര്‍ അനശ്വരയാക്കിയ ഐസുമ്മ(75) അന്തരിച്ചു. ജൂലായ് 13 വെള്ളിയാഴ്ച മുട്ടച്ചിറയിലുള്ള സ്വകാര്യനഴ്സിംഗ് ഹോമിലായിരുന്നു അന്ത്യം.
ഐസുമ്മയെ മനസ്സില്‍ കണ്ടാണ് ബഷീര്‍ 'പാത്തുമ്മയുടെ ആടി'ലെ പാത്തുമ്മ എന്ന അനശ്വരകഥാപാത്രത്തെ ബഷീര്‍ സൃഷ്ടിച്ചത്. ബഷീറിന്റെ സഹോദരന്‍ ഹനീഫയുടെ ഭാര്യയാണ് ഐസുമ്മ.
ഐസുമ്മയ്ക്ക് ഏഴു മക്കളുണ്ട്. അഞ്ച് ആണും രണ്ട് പെണ്ണും. പൂഴിക്കോന്‍ മുസ്ലിം ജുമാ മസ്ജിദില്‍ ജൂലായ് 14 ശനിയാഴ്ച മൃദതേഹം കബറടക്കി.












Click it and Unblock the Notifications