'കലാമണ്ഡലത്തെ ഡീംഡ് സര്‍വകലാശാലയാക്കണം'
തിരുവനന്തപുരം: കേരള കലാമണ്ഡലത്തെ ഡീംഡ് സര്‍വÿകലാശാലയായി ഉയര്‍ത്തണമെന്ന് സാംസ്കാരികമന്ത്രി ജി. കാര്‍ത്തികേയന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കലാമണ്ഡലം ഡീംഡ് സര്‍വÿകലാശാല പദവിക്ക് എന്തുകൊണ്ടും യോഗ്യമാണെന്ന് കേന്ദ്രസാംസ്കാരികമന്ത്രി ആനന്ദകുമാറിന് നല്കിയ നിവേദനത്തില്‍ പറയുന്നു.
യുജിസിയുടെ സകല മാനദണ്ഡങ്ങളും കലാമണ്ഡലം പാലിച്ചുകഴിഞ്ഞതായും വിശദീകരിക്കുന്നുണ്ട്. യുജിസിയുടെ സംഘത്തെ ഉടനെ പറഞ്ഞയക്കണമെന്നും ആവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും കാര്‍ത്തികേയന്‍ നിവേദനത്തില്‍ പറയുന്നു.
ഏറെക്കാലമായി കേരളത്തിലെ സാംസ്കാരികനായകര്‍ ഉയര്‍ത്തിയിരുന്ന ആവശ്യമാണിത്.












Click it and Unblock the Notifications