ഫിലിം ഇന്‍സ്റിറ്റ്യൂട്ടുമായി കലാഭവന്‍
അഭിനയം, ഡിജിറ്റല്‍ വീഡിയോ നിര്‍മ്മാണം, കമ്പ്യൂട്ടര്‍ ഗ്രാഫിക്സ്, അനിമേഷന്‍, ബ്രോഡ്കാസ്റിംഗ് ജേര്‍ണലിസം എന്നീ വിഷയങ്ങളില്‍ ഉന്നതനിലവാരം പുലര്‍ത്തുന്ന ഹ്രസ്വകാല കോഴ്സുകള്‍ ആരംഭിക്കാനാണ് പദ്ധതി. എല്ലാ വിഭാഗത്തിലും പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് വീതം പ്രവേശനം നല്കും.
വിവരസാങ്കേതികരംഗത്തും മാധ്യമരംഗത്തും ഉണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് മുന്നേറാനുള്ള കലാഭവന്റെ ശ്രമത്തിന്റെ ഭാഗമാണ് ഈ ഫിലിം ഇന്‍സ്റിട്യൂട്ടെന്ന് ഫാ. ആബേല്‍ പറഞ്ഞു.
ആറുമാസത്തെ അഭിനയകോഴ്സിന് 30,000 രൂപയും ബ്രോഡ്കാസ്റിംഗ് ജേര്‍ണലിസം കോഴ്സിന് 50,000 രൂപയും ആണ് ഫീസ്. ആധുനിക സൗകര്യങ്ങളുള്ള ഇന്‍സ്റിട്യൂട്ടില്‍ എയര്‍ കണ്ടീഷന്‍ ചെയ്ത പ്രിവ്യൂ തിയറ്ററുമുണ്ടായിരിക്കും. പ്രൊജക്ട് കൗണ്‍സിലില്‍ ജയാനന്‍ വിന്‍സന്റ് , സാബു സിറിള്‍, പി.കെ. നായര്‍, പി. ബല്‍റാം എന്നിവര്‍ അംഗങ്ങളാണ്.












Click it and Unblock the Notifications