കരൂര്‍ ശശി കലാമണ്ഡലം ചെയര്‍മാനാകും
ചെയര്‍മാന്‍ സ്ഥാനത്തിരിക്കാന്‍ എനിക്ക് യോഗ്യതയുണ്ടോ എന്നറിയില്ല. എങ്കിലും ഒരു കലാസ്ഥാപനത്തിന്റെ തലപ്പത്തിരിക്കാന്‍ സന്തോഷമേയുള്ളു. എന്നാല്‍ ഒരിക്കലും ശുപാര്‍ശയും ബയോഡാറ്റയുമായി ആരുടെയും പിറകേ ഞാന്‍ പോയിട്ടില്ലെന്നത് സത്യമാണ്.-ശശി പറഞ്ഞു. തന്റെ പേര് എങ്ങനെ പരിഗണിക്കപ്പെട്ടു എന്നറിയില്ലെന്നും ശശി വ്യക്തമാക്കി.
അന്തരിച്ച കഥാകാരി പി. ആര്‍. ശ്യാമള ശശിയുടെ ഭാര്യയായിരുന്നു. സാഹിത്യ അക്കാദമിയില്‍ ഉദ്യോഗസ്ഥയായ മാധവിക്കുട്ടിയാണ് ഇപ്പോഴത്തെ ഭാര്യ. മാതൃഭൂമി ദിനപത്രത്തില്‍ ദീര്‍ഘകാലം പത്രപ്രവര്‍ത്തകനായി സേവനമനുഷ്ഠിച്ചിരുന്നു.












Click it and Unblock the Notifications