ബാലാമണിയമ്മയ്ക്ക് 92ാം ജന്മദിനം
മാതൃത്വത്തെപ്പറ്റി എക്കാലവും ഓര്‍മ്മിക്കുന്ന കവിതകള്‍ കുറിച്ച ബാലാമണിയമ്മ കവിതയെഴുത്ത് നിര്‍ത്തിയിട്ടും വര്‍ഷങ്ങളായി. ആ തൂലികയില്‍ അവസാനം പിറന്നത് ഒരു നാലുവരിക്കവിതയാണ്- അതും മകള്‍ ഡോ. സുലോചനയുടെ വീട്ടില്‍ വച്ച് കുറിച്ചത്. പക്ഷെ ഒരായുസ്സിലെഴുതിതീര്‍ക്കാവുന്നതിനേക്കാള്‍ കൂടുതല്‍ ബാലാമണിയമ്മ ഇതിനകം എഴുതിക്കഴിഞ്ഞു.
ബാലാമണിയമ്മയെ തേടിയെത്താത്ത പുരസ്കാരങ്ങളും കുറവ്. കേന്ദ്ര സാഹിത്യഅക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, സരസ്വതീ സമ്മാന്‍, കാളിദാസ പുരസ്കാരം, വള്ളത്തോള്‍ പുരസ്കാരം എന്നീ സാഹിത്യത്തിലെ പ്രശസ്ത പുരസ്കാരങ്ങളെല്ലാം ബാലാമണിയമ്മയ്ക്ക് ലഭിച്ചിട്ടുണ്ട്.
മാതൃത്വത്തിന്റെ മാധുര്യം നിറഞ്ഞുനില്ക്കുന്ന അനേകം കവിതകളിലൂടെ മലയാളഭാഷയെ ധന്യമാക്കിയ ബാലാമണിയമ്മയുടെ 92-ാം ജന്മദിനത്തില്‍ സാംസ്കാരിക മന്ത്രി ജി. കാര്‍ത്തികേയന്‍ ആശംസകള്‍ നേര്‍ന്നു. മലയാളകവിതയ്ക്ക് എന്നുമെന്നും അഭിമാനിക്കാവുന്ന രചനകളാണ് ബാലാമണിയമ്മയുടേതെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications