കൂടിയാട്ടം: യുനെസ്കോ കരാര്‍ ഒപ്പുവച്ചു
യുനെസ്കോ അംഗീകാരം ലഭിക്കുന്നതോടെ ഈ കലാരൂപം ലോകശ്രദ്ധയിലേക്ക് വരും. ഈ കലാരൂപത്തിന്റെ സംരക്ഷണം ഇതോടെ ലോകജനതയുടെ മുഴുവന്‍ ഉത്തരവാദിത്വമായി മാറുന്നു.
സ്മാരകങ്ങള്‍ക്കും കൈയെഴുത്തുപ്രതികള്‍ക്കും അല്ലാതെ ഒരു കലാരൂപത്തിന് യുനെസ്കോ ചരിത്രപദവി നല്കുന്നത് ഇതാദ്യമാണെന്ന് കൊയ്ചിരോ പറഞ്ഞു. സാംസ്കാരികവൈവിധ്യത്തെ അംഗീകരിക്കുന്നതിനുള്ള ക്രിയാത്മക നടപടിയുടെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത യുനെസ്കോ പൊതുസമ്മേളനത്തില്‍ കൂടിയാട്ടഅവതരണവും ഉണ്ടായിരിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഒപ്പുവയ്ക്കല്‍ ചടങ്ങില്‍ കൂടിയാട്ടആചാര്യന്മാരായ അമ്മന്നൂര്‍ മാധവചാക്യാര്‍, മൂഴിക്കുളം കൊച്ചുകുട്ടന്‍ ചാക്യാര്‍, പി.കെ. നാരായണന്‍ നമ്പ്യാര്‍, പി.കെ. ഗോവിന്ദന്‍ നമ്പ്യാര്‍, കലാമണ്ഡലം രാമ ചാക്യാര്‍ എന്നിവരും പങ്കെടുത്തു.
കേന്ദ്ര മനുഷ്യവിഭവശേഷിവികസന മന്ത്രി മുരളീ മനോഹര്‍ ജോഷി, കേന്ദ്ര വിനോദസഞ്ചാര മന്ത്രി ആനന്ദ് കുമാര്‍, കേന്ദ്രറെയില്‍വേ സഹമന്ത്രി ഒ. രാജഗോപാല്‍ എന്നിവരും സന്നിഹിതരായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം മാര്‍ഗിയുടെ ആഭിമുഖ്യത്തില്‍ കൂടിയാട്ടം അരങ്ങേറി.












Click it and Unblock the Notifications