ആദിവാസിക്കുട്ടികള്‍ ചലച്ചിത്രം ഒരുക്കുന്നു
കുട്ടികള്‍ മാത്രം അഭിനയിച്ച സിനിമകള്‍ ലോകസിനിമയില്‍ ഉണ്ടായിട്ടുണ്ട്. കുട്ടികളുടെ ജീവിതത്തില്‍ മാത്രമുള്ള മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ സിനിമകള്‍ ഇറാനിലും മറ്റും ഇന്ന് ഒരു ട്രെന്റാണ്. പക്ഷേ ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായ ഒരു സംഭവമാണ് കനവ് ഗുഡ എന്ന ചിത്രത്തിലൂടെ സൃഷ്ടിക്കുന്നത്.
തിരക്കഥയും സംവിധാനനിയന്ത്രണവും ബേബി തന്നെ ചെയ്യുമ്പോള്‍ സിനിമയുടെ മറ്റെല്ലാ വശങ്ങളും കൈകാര്യം ചെയ്യുന്നത് കുട്ടികളാണ്. എഡിറ്റിഗ്, സംവിധാനം, ക്യാമറ കൈകാര്യം ചെയ്യേണ്ട രീതികള്‍ തുടങ്ങിയവയെല്ലാം കുട്ടികളെ പഠിപ്പിച്ചതിനു ശേഷമാണ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുന്നത്.
ആദിവാസികളുടെയിടയിലുള്ള ഒരു ആചാരമാണ് ചലച്ചിത്രത്തിന്റെ പ്രമേയം. ഋതുമതികളാവുന്ന പെണ്‍കുട്ടികളെ വിവാഹം വരെ ഗുഡ എന്ന് വിളിക്കുന്ന കുടിലില്‍ തന്നെയിരുത്തുന്ന ആചാരമാണ് ചലച്ചിത്രത്തിന് വിഷയമാവുന്നത്. ആദിവാസികള്‍ മാത്രം അഭിനയിക്കുന്ന ചിത്രത്തില്‍ അവരുടെ തനത് സംസാരഭാഷയാണ് ഉപയോഗിക്കുന്നത്.
പെരിന്തല്‍മണ്ണ സ്വദേശിയായ ഹബീബ് ആണ് ചിത്രനിര്‍മാണത്തിനുള്ള സാമ്പത്തിക സഹായം ചെയ്യുന്നത്.












Click it and Unblock the Notifications