ജ്ഞാനപീഠം ഇന്ദിരാഗോസ്വാമിക്ക്
1942 നവമ്പര്‍ 14ന് ജനിച്ച ഗോസ്വാമിയുടെ രചനകള്‍ വൈവിധ്യം കൊണ്ട് സമ്പന്നമാണ്. 'ആദ ലേഖ ദസ്തവേജ്' (പൂര്‍ത്തിയാവാത്ത ജീവിതകഥ) എന്ന ആത്മകഥയില്‍ അവരുടെ 1970 വരെയുള്ള ജീവിതമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഹിരോണ്‍, മാമര ധാര താരോവാല്‍, ഉനെ ഖോവാ ഹൗഡ എന്നിവയാണ് മറ്റ് പ്രധാന രചനകള്‍.
ധാരാളം ചെറുകഥകളും എഴുതിയിട്ടുണ്ട്. അവരുടെ പല രചനകളും ഇംഗ്ലീഷ്, ഹിന്ദി തുടങ്ങി ഒട്ടേറെ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. അസമില്‍ നിന്ന് ജ്ഞാനപീഠം ലഭിക്കുന്ന രണ്ടാമത്തെ എഴുത്തുകാരിയാണ്. 1979ല്‍ ബീരേന്ദ്രകുമാര്‍ ഭട്ടാചാര്യയ്ക്കാണ് ഇതിനുമുമ്പ് ജ്ഞാനപീഠം ലഭിച്ചത്. പ്രശസ്തിപത്രവും വാഗ്ദേവിയുടെ വിഗ്രഹവും അഞ്ച് ലക്ഷം രൂപയുമാണ് പുരസ്കാരമായി ലഭിക്കുക.
ഇന്ത്യയിലെ 18 ഭാഷകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന എഴുത്തുകാരന്/കാരിയ്ക്കാണ് ജ്ഞാനപീഠം നല്കുന്നത്.












Click it and Unblock the Notifications