കേശവന്‍ നായര്‍ അവാര്‍ഡ് വിജയന് സമ്മാനിച്ചു
തിരുവനന്തപുരം: വി.എ. കേശവന്‍ നായര്‍ സ്മാരക അവാര്‍ഡ് ഒ.വി.വിജയന് സമ്മാനിച്ചു. പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനാണ് അവാര്‍ഡ് നല്‍കിയത്.
25,000 രൂപയും ശില്പവുമടങ്ങിയതാണ് അവാര്‍ഡ്. പ്രശസ്ത പത്രപ്രവര്‍ത്തകനായിരുന്ന വി.എ. കേശവന്‍നായരുടെ സ്മരണാര്‍ഥം തൃശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടോംയാസ് പരസ്യ ഏജന്‍സിയാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.
അവാര്‍ഡ് ദാനത്തിനു ശേഷം കവി സുഗതകുമാരി കേശവന്‍നായര്‍ സ്മാരക പ്രഭാഷണം നടത്തി.












Click it and Unblock the Notifications