ലക്കി ഗേള്‍സിന്റെ ആല്‍ബം 'ധിംധിന്ന ധിംധിന്ന'
തിരുവനന്തപുരം: 'ലക്കി ഗേള്‍സ്' ഗായികമാരുടെ പ്രഥമ സംഗീത ആല്‍ബം ആഗസ്ത് എട്ട് ശനിയാഴ്ച പുറത്തിറക്കും. 'ധിംധിന്ന ധിംധിന്ന' എന്ന് പേരിട്ടിരിക്കുന്ന സംഗീത ആല്‍ബം പ്രകാശനം ചെയ്യുന്നത് മന്ത്രി എം.എം.ഹസ്സനാണ്.
സഹോദരിമാരായ ലക്ഷ്മി രംഗന്‍, ലത രംഗന്‍, ലേഖ രംഗന്‍, രജനി പരമാനന്ദന്‍, ശ്രീദേവി ജയരാജ് എന്നീ അഞ്ച് ഗായികമാരാണ് ലക്കി ഗേള്‍സ് എന്നറിയപ്പെടുന്നത്. ആല്‍ബത്തിലെ എട്ട് ഗാനങ്ങളടങ്ങളുടെയും രചനയും സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നതും ലക്കി ഗേള്‍സാണ്.
ആല്‍ബം യേശുദാസ് മന്ത്രി എം.എം.ഹസ്സനില്‍ നിന്ന് ഏറ്റുവാങ്ങും. പ്രഭാ യേശുദാസ് ചടങ്ങ് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര സംവിധായന്‍ രാജസേനന്‍ ആല്‍ബം പരിചയപ്പെടുത്തും.
ഓണപ്പാട്ടുകളടങ്ങിയ സിഡിയുടെ പ്രകാശനം മണ്ണറക്കയം ബേബി ഡോ.കെ.ഓമനക്കുട്ടിക്ക് നല്‍കി നിര്‍വഹിക്കും.












Click it and Unblock the Notifications