Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടപ്പള്ളിയുടെ ജീവിതകഥ നാടകവേദിയില്‍

തിരുവനന്തപുരം: ഹൃദയം നൊന്ത് കവിത പാടി പ്രേമത്തിനായി മരണത്തെ പുല്‍കിയ ഇടപ്പള്ളി രാഘവന്‍പിള്ളയുടെ ജീവിത കഥ നാടകവേദിയില്‍.
ഇടപ്പള്ളി രാഘവന്‍പിള്ളയുടെ ജീവിതകഥ രമണനില്‍ പ്രതിപാദിക്കുന്നതു പോലെയല്ല. യാഥാര്‍ത്ഥ്യമെന്തെന്ന് ആധുനിക തലമുറയെ ബോധ്യപ്പെടുത്താനുള്ള ശ്രമമാണ് വരിക ഗന്ധര്‍വഗായകാ എന്ന നാടകത്തിലൂടെ നടത്തുന്നത്.

നിരവധി ശക്തമായ നാടകങ്ങള്‍ രചിച്ച രാജന്‍ കിഴക്കനേല രചനയും സംവിധാനവും നിര്‍വഹിക്കുന്ന നാടകത്തിന്റെ നിര്‍മാതാവ് അയിലം ഉണ്ണിക്കൃഷ്ണനാണ്. ഇടപ്പള്ളിയുടെയും ചങ്ങമ്പുഴയുടെയും തിരഞ്ഞെടുത്ത കവിതകള്‍ക്ക് പുറമേ ഏഴാച്ചേരി രാമചന്ദ്രന്റെ ഗാനവും ഗന്ധര്‍വഗായകനിലുണ്ട്.

ഇടപ്പള്ളി രാഘവന്‍ പിള്ളയായി അരുമാനൂര്‍ ദിലീപും ചന്ദ്രമതിയായി പുഷ്പലതയും വേദിയിലെത്തുന്നു. ചങ്ങമ്പുഴയുടെ വേഷം അവതരിപ്പിക്കുന്നത് ശ്രീകാര്യം ദിലീപാണ്. കുമാരനാശാന്‍, അന്നാ കരേനീന, തെയ്യം തുടങ്ങിയ നാടകങ്ങള്‍ വേദിയില്‍ എത്തിച്ച അതുല്യ തിയേറ്റേഴ്സാണ് ഗന്ധര്‍വഗായകനെ വേദിയിലെത്തിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+