Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു പ്രവാസിയുടെ കേരളക്കാഴ്ചകള്‍

ദില്ലി: പതിനഞ്ചാം വയസില്‍ തന്റെ ഐഡന്റിറ്റി തെളിയിക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തോട് യാത്ര പറഞ്ഞ ഒരു ചിത്രകാരന്റെ കേരളക്കാഴ്ചകളാണ് കേരളത്തിലൂടെയുള്ള യാത്ര എന്ന പ്രദര്‍ശനത്തില്‍. ദില്ലിയില്‍ കേരളവിനോദസഞ്ചാരവകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന യൂസഫ് അറയ്ക്കലിന്റെ ചിത്രപ്രദര്‍ശനത്തിന്റെ സവിശേഷത ഒരു പ്രവാസിയുടെ ബ്രഷില്‍ വാര്‍ന്നുവീണ കേരളീയ ദൃശ്യങ്ങളാണ്.

10 ദിവസം കേരളത്തില്‍ നടത്തിയ സഞ്ചാരത്തിനിടെ വരച്ച ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കുട്ടനാടന്‍ ദൃശ്യങ്ങളും ഗ്രാമത്തിലെചായക്കടയുമെല്ലാം കേരളീയദൃശ്യങ്ങളുടെ ആവിഷ്കാങ്ങളില്‍ കടന്നുവരുന്നു.

നിലനില്പിനായുള്ള പോരാട്ടവും ദുരിതങ്ങളും നിറഞ്ഞ ഒരു വ്യഥിതകൗമാരം അവശേഷിപ്പിച്ചുപോയ ജീവിതാവബോധം യൂസഫിന്റെ ചിത്രങ്ങളില്‍ കടന്നുവരുന്നുണ്ട്. തന്റെ ലക്ഷ്യസാക്ഷാത്കാരത്തിനായി 15-ാം വയസില്‍ യൂസഫെത്തിയത് ബാംഗ്ലൂരിലാണ്. നഗരത്തിന്റെ തെരുവോരങ്ങളില്‍ വരെ കിടന്നുറങ്ങേണ്ടിവന്ന യൂസഫിന് കൗമാരകാലത്ത് നേരിടേണ്ടിവന്നത് ജീവിതത്തിന്റെ ദുരിതമുഖമാണ്. ഏകാന്തതയും ആകുലതകളും ഇരുണ്ടവര്‍ണങ്ങളില്‍ യൂസഫിന്റെ ക്യാന്‍വാസില്‍ വാര്‍ന്നുവീഴുന്നു.

കണ്ണില്ലാത്ത മനുഷ്യരുടെ ചിത്രം യൂസഫിന്റെ സവിശേഷ രചനയാണ്. കണ്ണ് എന്നത് തീര്‍ത്തും ആന്തരികമായ ഒരു അനുഭവമാണ് എന്ന് ഈ ചിത്രത്തിന് വിശദീകരണമെന്ന പോലെ യൂസഫ് പറയുന്നു.

കറുപ്പ് യൂസഫിന്റെ ചിത്രങ്ങളില്‍ ആവര്‍ത്തിച്ചുവരുന്നുണ്ട്. ജീവിതത്തിന്റെ ഇരുണ്ട മുഖങ്ങള്‍ കോറിയിടുന്ന ഒരു ചിത്രകാരന്റെ സ്വാഭാവികമായ തിരഞ്ഞെടുപ്പെന്നോണമാണ് കറുപ്പ് യൂസഫിന് പ്രിയവര്‍ണമാവുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+