വേദനിക്കുന്ന മനസുകളെ അറിഞ്ഞ ഹുസൈന്‍
അങ്കമാലി: വേദനിക്കുന്ന മനുഷ്യര്‍ക്ക് ആശ്വാസമാകാനുള്ള പുതിയ സംരംഭത്തിന് തുടക്കമിടാന്‍ ലോകപ്രശസ്ത ചിത്രകാരന്‍ എം.എഫ്.ഹുസൈനെത്തി. കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമാകാനായി അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍ തുടങ്ങിയ പെയിന്‍ ആന്റ് പാലിയേറ്റീവ് ക്ലിനിക് ഉദ്ഘാടനം ചെയ്തത് ഹുസൈനാണ്.
ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിക്ക് തന്റെ ഒരു ചിത്രം സമ്മാനിക്കുമെന്ന് ഹുസൈന്‍ അറിയിച്ചു. രോഗികള്‍ക്ക് സാന്ത്വനം എന്ന വിഷയത്തെ ആസ്പദമാക്കിയായിരിക്കും ഈ ചിത്രം വരയ്ക്കുന്നത്. അടുത്ത തവണ കേരളത്തില്‍ വരുമ്പോള്‍ ചിത്രം നല്‍കും. രോഗികളെ കിടത്തുന്നിടത്തു തന്നെ ചിത്രം വയ്ക്കണമെന്ന് ഹുസൈന്‍ നിര്‍ദേശിച്ചു.
വേദനിക്കുന്ന മനസുകള്‍ എക്കാലവും തന്റെ ചിത്രരചനയെ സ്വാധീനിച്ചിട്ടുണ്ട്. മനുഷ്യരുടെ വേദന പ്രമേയമാക്കി ഒരു ചിത്രപരമ്പരയ്ക്ക് ഉദ്ദേശിക്കുന്നതായി ഹുസൈന്‍ പറഞ്ഞു.
ലിറ്റില്‍ ഫ്ലവര്‍ ആശുപത്രി ഡയറക്ടര്‍ ഫാ.ജോസ് ഇടശേരി ആശുപത്രിയുടെ സമ്മാനം ഹുസൈന് നല്‍കി.












Click it and Unblock the Notifications