Get Updates
Get notified of breaking news, exclusive insights, and must-see stories!

സംഘമിത്ര ചിത്രപ്രദര്‍ശനം ശ്രദ്ധേയമായി

തിരുവനന്തപുരം: ചിത്രകാരന്മാര്‍ക്ക് ചിത്രപ്രദര്‍ശനത്തിലൂടെ അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ട സംഘമിത്ര സംഘടിപ്പിച്ച ചിത്രപ്രദര്‍ശനം കലാസ്വാദകര്‍ക്ക് ഹൃദ്യമായ അനുഭവമായി. തുടക്കക്കാരുടെയും മുതല്‍ ലബ്ധപ്രതിഷ്ഠരായ ചിത്രകാരന്മാരുടെയും വരെ ചിത്രങ്ങള്‍ വിജെടി ഹാളില്‍ നടത്തിയ പ്രദര്‍ശനത്തിലുണ്ട്.

സ്കൂള്‍ വിദ്യാര്‍ഥികളായ കുട്ടികളുടെ ചിത്രങ്ങള്‍ വരെ പ്രദര്‍ശനത്തില്‍ പെടുത്തിയിട്ടുണ്ട്. വിശ്വചിത്രകാരന്മാരുടെ പ്രശസ്തചിത്രങ്ങളുടെ പകര്‍പ്പുകളുമുണ്ടായിരുന്നു. ചില പ്രശസ്തവ്യക്തികളുടെ പോര്‍ട്രയിറ്റുകളും പ്രദര്‍ശനത്തിന്റെ സവിശേഷതയായിരുന്നു. ചിത്രകലയുടെ നാനാമുഖങ്ങളെയും അനാവരണം ചെയ്യുന്നതായിരുന്നു ചിത്രപ്രദര്‍ശനം.

എല്ലാ വിഭാഗങ്ങളിലും പെട്ട ചിത്രകാരന്മാര്‍ക്ക് വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘമിത്രയുടെ പ്രവര്‍ത്തിക്കുന്നത്. ചിത്രകാരന്മാര്‍ക്ക് ചിത്രം പ്രദര്‍ശിപ്പിക്കാനും വില്‍ക്കാനും അംഗീകാരം നേടാനും സഹായിക്കുന്നതായിരുന്നു ചിത്ര പ്രദര്‍ശനം.

ഉത്രാടം തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ജെ.ആര്‍. പാലയ്ക്കല്‍, പോള്‍ പട്ടത്താനത്ത്, വേണുഗോപാല്‍, സുധാമോഹന്‍ തുടങ്ങി നിരവധി കലാകാരന്മാരുടെ പെയിന്റിംഗുകള്‍ പ്രദര്‍ശനത്തിനുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+