കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാക്ബത്ത്: കാലാതീതമായ സര്‍ഗാവിഷ്കാരം

  • By Staff
Google Oneindia Malayalam News

മനുഷ്യന്റെ ദുരാഗ്രഹങ്ങളുടെയും അധികാരവാഞ്ചയുടെയും കറുത്ത മുഖങ്ങളുടെ സര്‍ഗാത്മാവിഷ്കാരമായ മാക്ബത്ത് കാലത്തിന്റെ അതിരുകളെ അതിജീവിക്കുന്ന, എക്കാലത്തെയും ആസ്വാദകനെ അഭിസംബോധന ചെയ്യുന്ന നാടകമാണ്. ആംഗ്ലിയ ഷേക്സ്പിയര്‍ കമ്പനി ലോകമാകെ ഷേക്സ്പിയര്‍ നാടകത്തിന്റെ പുത്തന്‍ ആവിഷ്കാരം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുമ്പോള്‍ മാക്ബത്തിന്റെ സവിശേഷതയ്ക്ക് അടിവരയിടല്‍ കൂടിയാവുന്നു അത്.

ഇന്ത്യയിലെത്തിയ നാടകസംഘം തങ്ങളുടെ ദേശവ്യാപകമായ സഞ്ചാരം ആരംഭിച്ചുകഴിഞ്ഞു. എക്കാലത്തെയും പ്രേക്ഷകന് പുതിയ അര്‍ഥതലങ്ങള്‍ കണ്ടെത്താവുന്ന ഈ നാടകം ആസ്വദിക്കുന്നതിന് കാലം ഒരു തടസമല്ലെന്ന് നാടകത്തിന്റെ സംവിധായകനായ ഹിയാരി സ്പിയേഴ്സ് പറയുന്നു.

പ്രൊഡ്യൂസര്‍ കൂടിയായ മിഖായേല്‍ എഡ്വാര്‍ഡ്സ് ആണ് മാക്ബത്തായി നാടകത്തില്‍ അഭിനയിക്കുന്നത്. ഷേക്സ്പിയറിന്റെ പ്രശസ്ത കഥാപാത്രങ്ങളായ മൂന്ന് യക്ഷികള്‍ പ്രതിനിധീകരിക്കുന്ന അര്‍ഥതലങ്ങളെ കുറിച്ചുള്ള അന്വേഷണവും നാടകത്തിലുണ്ട്.

പുതിയ സാങ്കേതിക സാധ്യതകള്‍ നാടകത്തില്‍ ഉപയോഗിക്കാനുള്ള ശ്രമം മാക്ബത്തിന്റെ ഈ ദൃശ്യാവിഷ്കാരത്തിന്റെ പ്രത്യേകതയാണ്. മഞ്ഞുറഞ്ഞ പ്രദേശത്ത് നിന്നും കോട്ടയിലെ അകത്തളങ്ങളിലേക്ക് വെളിച്ചത്തിന്റെ സാധ്യതകള്‍ ഉപയോഗിച്ച് രംഗസജ്ജീകരണം മാറ്റുകയാണ് ക്ലൈമാക്സ് വേളയില്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X