എം ടി കലാമണ്ഡലം ചെയര്‍മാന്‍
തിരുവനന്തപുരം: എം.ടി വാസുദേവന്‍നായരെ കലാമണ്ഡലം ചെയര്‍മാനായായി നിയമിച്ചു. ആഗസ്ത് 14 ചൊവാഴ്ച സാംസ്കാരികമന്ത്രി ജി.കാര്‍ത്തികേയനാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.
അടൂര്‍ ഗോപാലകൃഷ്ണനാണ് ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍. സാഹിത്യ അക്കാദമി ചെയര്‍മാനായി എന്‍പി മുഹമ്മദിനെയും തിരഞ്ഞെടുത്തു.
കാവാലം നാരായണപ്പണിക്കരെ സംഗീത നാടക അക്കാദമി ചെയര്‍മാനായും കാനായി കുഞ്ഞിരാമനെ ലളിതകലാ അക്കാദമി ചെയര്‍മാനായും നിയമിച്ചു. എന്‍സൈക്ലോപീഡിയാ ഡയറക്ടറായി ഡോ.വെള്ളായണി അര്‍ജുനനും ഭാഷാ ഇന്‍സ്റിറ്റ്യൂട്ട് ഡയറക്ടറായി എം.തോമസ്മാത്യുവും ബാലസാഹിത്യ ഇന്‍സ്റിറ്റ്യൂട്ട് ഡയറക്ടറായി പാലാ കെ.എം. മാത്യുവും സ്ഥാനമേല്‍ക്കും.
കൊണ്ടോട്ടി മൊയ്തീന്‍കുട്ടിഹാജി സ്മാരകേന്ദ്രത്തിന്റെ ചെയര്‍മാനായി കൊരമ്പയില്‍ അഹമ്മദ് ഹാജിയെ നിയമിച്ചു.












Click it and Unblock the Notifications