മാത്തന്‍തരകന്‍ അവാര്‍ഡ് പ്രഖ്യാപിച്ചു
കോട്ടയം: ഈ വര്‍ഷത്തെ മഹാകവി പുത്തന്‍കാവ് മാത്തന്‍തരകന്‍ അവാര്‍ഡിന് ചെറിയാന്‍ പാലത്തറയും തേക്കിനാട് ജോസഫും അര്‍ഹരായി.
ആഗസ്ത് 16 വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ട്രസ്റ് ചെയര്‍മാന്‍ കെ.എം.തരകനാണ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്. സുഭാഷിതം അവാര്‍ഡിന് സി.പി.മോനായി തിരഞ്ഞെടുക്കപ്പെട്ടു.
ട്രസ്റിന്റെ 18-ാം വാര്‍ഷികദിനമായ ആഗസ്ത് 26ന് ആലപ്പുഴയില്‍ നടക്കുന്ന ചടങ്ങില്‍ കേരള പ്രസ് അക്കാദമി ചെയര്‍മാന്‍ തോമസ് ജേക്കബ് അവാര്‍ഡുകള്‍ വിതരണം ചെയ്യും.












Click it and Unblock the Notifications