ജീവന്‍ ടിവി ഉടന്‍ സംപ്രേഷണം തുടങ്ങും
തൃശൂര്‍: ജീവന്‍ ടിവി ഉടന്‍ തന്നെ സംപ്രേഷണം ആരംഭിക്കുമെന്ന് ജീവന്‍ ടിവിയുടെ ചെയര്‍മാന്‍ തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി പറഞ്ഞു. കേരളത്തിലെ ക്രിസ്തീയ ദേവാലയങ്ങളാണ് ജീവന്‍ ടിവിയുടെ പ്രൊമോട്ടര്‍മാര്‍.
കുടുംബങ്ങളെ കേന്ദ്രീകരിച്ചുള്ള വിനോദപരിപാടികളായിരിക്കും ചാനലില്‍ കൂടുതലായും പ്രാധാന്യം നല്‍കുകയെന്ന് മാര്‍ ജേക്കബ് തൂങ്കുഴി പറഞ്ഞു.
ചാനലിന്റെ പ്രവര്‍ത്തനത്തിനായി 40 കോടി രൂപയാണ് വേണ്ടതെന്ന് ജീവന്‍ ടെലികാസ്റിംഗ് കോര്‍പ്പറേഷന്‍ മാനോജിംഗ് ഡയറക്ടറും മുന്‍ ഐഎസ് ഓഫീസറുമായ പി.സി.സിറിയക് പറഞ്ഞു. ജനങ്ങളുടെ ഇടയില്‍ നിന്നും ഓഹരികളായി ഈ തുക സംഭരിക്കാമെന്നാണ് കരുതുന്നതെന്ന് സിറിയക് വ്യക്തമാക്കി.












Click it and Unblock the Notifications