രാഷ്ട്രീയത്തില്‍ നിന്നും അക്കാദമിയെ മോചിപ്പിക്കും
കോഴിക്കോട്: കക്ഷിരാഷ്ട്രീയത്തിന്റെ പിടിയില്‍ നിന്നും സാഹിത്യഅക്കാദമിയെ മോചിപ്പിക്കുമെന്ന് കേരളാ സാഹിത്യ അക്കാദമി ചെയര്‍മാനായി ചുമതലയേറ്റ നോവലിസ്റ് എന്‍.പി. മുഹമ്മദ് പറഞ്ഞു. ആഗസ്ത് 17 വെള്ളിയാഴ്ച കോഴിക്കോട് നടന്ന മീറ്റ് ദി പ്രസ്സിലാണ് എന്‍.പി. മുഹമ്മദ് മനസ്സ് തുറന്നത്.
രാഷ്ട്രീയാതിപ്രസരം ഒഴിവാക്കാന്‍ പരമാവധി ശ്രമിയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. സാഹിത്യത്തില്‍ സാഹിത്യമാണ് പ്രധാനമാണെന്നും രാഷ്ട്രീയപരിഗണനകള്‍ ഒഴിവാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യുവാക്കള്‍ക്ക് അക്കാദമിയുടെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ പങ്കാളിത്തവും പരിഗണനയും നല്കും. സാഹിത്യഅക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ നഗരങ്ങളെ കേന്ദ്രീകരിക്കുന്നതിനു പകരം ഗ്രാമങ്ങളിലേക്ക് കൊണ്ടുപോകും. തന്നെ അക്കാദമി ചെയര്‍മാനാക്കിയതിനുപിന്നില്‍ രാഷ്ട്രീയമില്ലെന്നും മുഹമ്മദ് പറഞ്ഞു. സാഹിത്യകാരന്മാര്‍ക്ക് പെന്‍ഷന്‍ നല്കേണ്ട കാലം ഇപ്പോഴേ അതിക്രമിച്ചിരിക്കുകയാണെന്നും ഇതിനായി പരിശ്രമിയ്ക്കുമെന്നും അദ്ദഹം പറഞ്ഞു.












Click it and Unblock the Notifications