സ്ഥാനം സ്വീകരിച്ചിട്ടില്ല: അടൂര്‍
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനം താന്‍ സ്വീകരിച്ചിട്ടില്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്.
അധ്യക്ഷ സ്ഥാനത്തേക്ക് തന്നെ നിയമിക്കുമെന്ന വാര്‍ത്തകള്‍ തന്റെ അനുവാദമില്ലാതെയാണ് സര്‍ക്കാര്‍ പുറത്തുവിട്ടതെന്ന് ആഗസ്ത് 24 വെള്ളിയാഴ്ച മലയാളം ഇന്ത്യാ ഇന്‍ഫോയ്ക്ക് നല്കിയ പ്രത്യേക അഭിമുഖത്തില്‍ അടൂര്‍ വ്യക്തമാക്കി. നിയമിക്കുന്നതായുള്ള തീരുമാനം അറിയിക്കാന്‍ എന്റെ അനുവാദം വേണമെന്നില്ലല്ലോ. പക്ഷേ സ്ഥാനം സ്വീകരിച്ചതായി ഇതുവരെ ഞാന്‍ അറിയിച്ചിട്ടില്ല- അടൂര്‍ വെളിപ്പെടുത്തി.
നിരവധി തവണ മന്ത്രി നേരിട്ട് തന്നെ തന്നോട് സ്ഥാനമേറ്റെടുക്കാന്‍ അഭ്യര്‍ത്ഥിച്ചിരുന്നുവെന്ന് അടൂര്‍ പറഞ്ഞു. ഇതിന്റെ എല്ലാ വശങ്ങളെ കുറിച്ചും ഞാന്‍ ചിന്തിച്ചു. പക്ഷേ ഇതുവരെ ഒരു തീരുമാനമെടുത്തിട്ടില്ല. അക്കാദമി അധ്യക്ഷനാകുന്നത് സ്വന്തം ചലച്ചിത്ര സൃഷ്ടികളെ ബാധിക്കുമോ എന്ന ചോദ്യത്തിന് സ്ഥാനം സ്വീകരിച്ചാല്‍ മാത്രമേ ഇതിനെ കുറിച്ച് പറയേണ്ടതുള്ളു എന്നായിരുന്നു അടൂരിന്റെ മറുപടി.
നല്ല ചലച്ചിത്രങ്ങളുടെ വളര്‍ച്ചയ്ക്ക് അക്കാദമികള്‍ സഹായകരമാകുമോ എന്നതിനെ കുറിച്ച് താന്‍ നേരത്തെ തന്നെ അഭിപ്രായം പറഞ്ഞിട്ടുണ്ടെന്ന് അടൂര്‍ വ്യക്തമാക്കി. ഇപ്പോള്‍ സംസ്ഥാനത്ത് ഒരു ചലച്ചിത്ര അക്കാദമി ഇല്ല. കഴിഞ്ഞതിനെ കുറിച്ചോ വരാനുള്ളതിനെ കുറിച്ചോ പറഞ്ഞ് ഒരു വിവാദത്തിന് ഞാനില്ല. എന്തായാലും അക്കാദമി അധ്യക്ഷ സ്ഥാനം ഞാന്‍ സ്വീകരിച്ചിട്ടില്ലെന്ന് മാത്രം പറയുന്നു- അടൂര്‍ പറഞ്ഞു നിര്‍ത്തി.
അടൂരിന്റെ വെളിപ്പെടുത്തലോടെ കലാമണ്ഡലത്തിന് പുറമേ ചലച്ചിത്ര അക്കാദമിയുടെയും ചെയര്മാന് സ്ഥാനത്തിന്റെ കാര്യത്തിലും സര്‍ക്കാര്‍ വെട്ടിലായിരിക്കുകയാണ്.
കലാമണ്ഡലത്തിന്റെ അധ്യക്ഷ സ്ഥാനം താന്‍ സ്വീകരിക്കില്ലെന്ന് എം. ടി. വാസുദേവന്‍ നായര്‍ സാംസ്ക്കാരിക മന്ത്രിയെ അറിയിച്ചു കഴിഞ്ഞു. തനിക്ക് താല്പര്യമുള്ള ഒരു സാഹിത്യകാരനെ കലാമണ്ഡലം ഭരണസമിതി അംഗമാക്കുന്നതില്‍ മന്ത്രി വിയോജിപ്പ് പ്രകടിപ്പിച്ചതിനാലാണത്രെ എം. ടി. സ്ഥാനം വേണ്ടെന്ന് വച്ചിരിക്കുന്നത്.
ഇരുവരും സ്ഥാനം വേണ്ടെന്ന തങ്ങളുടെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ സര്‍ക്കാരിന് വേറെ ആരെയെങ്കിലും നിയമിക്കുകയേ പോംവഴിയുള്ളു. അതിന് തയാറായി നില്ക്കുന്നവരുടെ ഇടിച്ചുകയറലും ശുപാര്‍ശകളും മന്ത്രി ഒരിക്കല്‍ കൂടി സഹിക്കണമെന്ന് മാത്രം.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications